തിരുവനന്തപുരം : ഇന്ന് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.അതേസമയം 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായി . 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇന്ന് ആശുപത്രിയില്‍ 84 പേരെയാണ് പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…