Categories: Covid 19Kerala

ഇന്ന് 79 കോവിഡ് ബാധിതർ ,60 പേർക്ക് രോഗമുക്തി,ഹോട്ട്സ്പോട്ട് പട്ടികയിലേക്ക് കാട്ടാക്കടയും…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, ബഹറിന്‍-1, തജിക്കിസ്ഥാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-5, ഡല്‍ഹി-3, പശ്ചിമ ബംഗാള്‍-2, കര്‍ണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (ഒരു കൊല്ലം സ്വദേശി), പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, മലപ്പുറം (ഒരു തിരുവനന്തപുരം സ്വദേശി) ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, ആലപ്പുഴ, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കോട്ടയം ജില്ലയില്‍ (ഒരു പത്തനംതിട്ട സ്വദേശി) നിന്നുള്ള 4 പേരുടെയും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, എറണാകുളം, കണ്ണൂര്‍ ജില്ലകയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1366 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,234 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് പുതുതായി ഒരു ഹോട്ട് സ്പോട്ടാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയാണ് പുതിയ ഹോട്ട് സ്പോട്ട്. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടൈമെന്റ് സോണുകളാക്കിയിട്ടുണ്ട്.

ഇന്ന് 16 പ്രദേശങ്ങളേയാണ് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 110 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

admin

Share
Published by
admin

Recent Posts

വാക്കുതർക്കം അരും കൊലയിലെത്തിച്ചു !മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമം !ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ

വിനോദ സഞ്ചാര കേന്ദ്രമായ മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുപത്തിമൂന്നുകാരൻ അറസ്റ്റിലായി. ഹരിയാന പല്‍വാല്‍ സ്വദേശി…

32 mins ago

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

60 mins ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

2 hours ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

2 hours ago