Kerala

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിലാണ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് . ഒപ്പം ഫണ്ട് മുക്കിയ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

‘തെരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാൽ ബൂത്ത് കമ്മിറ്റികൾക്ക് കൊടുക്കാൻ നൽകിയ പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയത്. അവരെയെല്ലാം ഞങ്ങൾ പിടിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റിനും ഇക്കാര്യമറിയാം. അതുകൊണ്ട് ആരെയും വെറുതെ വിടുന്ന പ്രശ്നമില്ല,’ – രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

പ്രസംഗം പ്രവര്‍ത്തകൻ ക്യാമറയിൽ ചിത്രീകരിക്കുന്നത് പ്രസംഗത്തിനിടെ ശ്രദ്ധിച്ച രാജ്മോഹൻ ഉണ്ണിത്താൻ വീഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്താനും ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വീഡിയോയാണ് പാർട്ടിയെ ആപ്പിലാക്കി പുറത്ത് വന്നിരിക്കുന്നത്.

B4 Admin

Recent Posts

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

1 hour ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

2 hours ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

2 hours ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

2 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

9 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

10 hours ago