Featured

ഇവർ മാധ്യമ മാമകളല്ല മാധ്യമ ക്രിമിനലുകൾ | bishop

ഉത്തർ പ്രദേശ് സർക്കാർ ജനസംഖ്യ നിയന്ത്രണ ബില്ല് കൊണ്ടുവരുന്നു എന്ന വാർത്ത വന്നപ്പോൾ അത് മുസ്ലിങ്ങളെ ലഷ്യം വെച്ചുള്ളതാണ് എന്ന് ആരോപിച്ച് മനോരമ അടക്കമുള്ള കേരളത്തിലെ മാധ്യമങ്ങൾ ഉറഞ്ഞു തുള്ളി..

ഒരു കുടുംബത്തിൽ 5 കുട്ടികൾ എങ്കിൽ ധനസഹായം, ജോലി എന്ന് പാലാ ബിഷപ്പ് അവിടുത്തെ ഇടവക ജനങ്ങളോട് പറഞ്ഞപ്പോഴും അതിനെതിരെ കേരളത്തിലെ മാധ്യമങ്ങൾ ഉറഞ്ഞു തുള്ളുന്നു…!

വ്യക്തിപരമായി ബിഷപ്പിന്റെ പ്രസ്താവനയോട് വിയോജിപ്പ് ആണ് എങ്കിലും ഈ ശവംതീനി മാധ്യമ ചെറ്റകളുടെ ഇരട്ടതാപ്പ് കാണുമ്പോൾ ഇതുപോലെ നിലപാട് എടുക്കുന്നവരെ അനുകൂലിച്ചു പോകും..

നമ്മുടെ ചിന്തകൾക്കും അപ്പുറമാണ് ഇവരുടെ അജണ്ടകൾ. സാംസ്ക്കാരിക അധിനിവേശം ആണ് നടക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ഒരു കേസിലെ കോടതി പരാമർശം കണ്ട് എല്ലാവരെയും പോലെ ഞാനും കയ്യടിച്ചു.

Build toilets first and temples later എന്ന് പറഞ്ഞ, മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സർക്കാർ ഭൂമി കയ്യേറി എന്ന് കണ്ട 80 ഓളം ക്ഷേത്ര നിർമിതികൾ പൊളിച്ചു മാറ്റിയ പ്രധാനമന്ത്രി ഭരിക്കുന്ന നാടാണ് നമ്മുടേത്.

പക്ഷെ കോടതി പരാമർശം ഉണ്ടായ കേസിൽ റോഡിന്റെ നിർമാണ പ്ലാൻ പല തവണ മാറ്റിയിരുന്നു എന്നാണ് മനസിലാക്കുന്നത്. ഈ മാറ്റത്തിന്റെ കാരണം പറഞ്ഞാൽ ഉടൻ പറയും, ദേ ബർഗീയത പറയുന്നേ എന്ന്..

മതവും ജാതിയും ഒന്നും നോക്കാതെ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ സഹിഷ്ണുത മുതലെടുത്ത് സാംസ്ക്കാരിക അധിനിവേശം നടത്തുകയാണ്. ഇതുപോലുള്ള ഇരട്ടത്താപ്പുകൾ കൊണ്ടുണ്ടാകുന്ന വേറൊരു പ്രശ്നം ഇന്നലെവരെ മതപരമായ ഒരു കാര്യത്തിലും ശ്രദ്ധിക്കാതിരുന്നവർ ഇന്ന് മതവിശ്വാസങ്ങളിലേക്കും, ആചാര അനുഷ്‌ടാനങ്ങളിലേക്കും തിരിയുന്നു എന്നതാണ്.

നിഷ്പക്ഷത ചമയുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകരാണ് ഇവിടെ വർഗീയ ചിന്തകൾ സൃഷ്ടിക്കുന്നത്. ഒരു വശത്തെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിച്ച് മറുവശത്തെ വെള്ളപൂശി എടുക്കുമ്പോൾ നിങ്ങൾക്ക് എല്ലിൻ കഷ്ണങ്ങൾ കിട്ടിയേക്കും, പക്ഷെ അത് സമൂഹത്തിൽ ഉണ്ടാക്കുന്ന വിടവ് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.. ഈ വെള്ള പൂശലുകൾ കൊണ്ട് ഗുണം അല്ല ഉണ്ടാകുക എന്ന് ആ സമൂഹത്തിലേ സാമാന്യ ബോധമുള്ളവർ എങ്കിലും മനസിലാക്കിയാൽ നന്ന്..

ഈ മാധ്യമ ക്രിമിനലുകൾ നമ്മുടെ ചിന്തയെ നിയന്ത്രിക്കുന്ന അവസ്ഥയിൽ നിന്ന് മോചനം ഉണ്ടായാലേ രക്ഷയുള്ളൂ..

B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

2 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

4 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

4 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

4 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

5 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

10 hours ago