ദില്ലി : ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശമായ പാങ്ങോങ്ങില്‍ ചൈനീസ് സൈന്യം ഹെലിപ്പാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. വീണ്ടും ഇന്ത്യയെ പ്രകോപിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പാങ്ങോങ്ങില്‍ ഇന്ത്യന്‍ ഭാഗത്തുള്ള നാലാം മലനിരയില്‍ (ഫിംഗര്‍ 4) ചൈനീസ് സേന ഹെലിപാഡ് നിര്‍മിക്കാനാണ് ശ്രമം. കൂടാതെ രണ്ടാം മലനിര (ഫിംഗര്‍ 2) വരെ കടന്നുകയറാനും ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഇതിനെതിരെ ഇന്ത്യ നടപടികള്‍ ശക്തമാക്കി കഴിഞ്ഞു. ഐടിബിപി സേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള സംഘം ചൈനീസ് സൈന്യത്തെ പ്രതിരോധിക്കുന്നതിനായി പ്രദേശത്ത് നിലയുറപ്പിച്ച് കഴിഞ്ഞു.
ലഡാക്കിലെ ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ സൈന്യം വ്യോമതാവളങ്ങള്‍ വരെ ഒരുക്കി കഴിഞ്ഞു. ചൈന അതിര്‍ത്തിയില്‍ സജ്ജീകരിച്ചിരിക്കുന്ന വിമാന കേന്ദ്രങ്ങള്‍ക്ക് തുല്യമായ സംവിധാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേന ഒരുക്കിയിരിക്കുന്നത്. ടിബറ്റിലും സിന്‍ജിംയാങ് മേഖലകളിലും ചൈന ഒരുക്കിയിരിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് ബദലായി വ്യോമത്താവളങ്ങളും ഡ്രോണുകളും ഇന്ത്യ സജ്ജീകരിച്ചതായി വ്യോമസേന അറിയിച്ചു.
3488 കിലോമിറ്റര്‍ അതിര്‍ത്തി സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായും കരസേനയും വ്യക്തമാക്കി. ബറേലി, തേസ്പൂര്‍, ചാബുവാ, ഹസീമാരാ എന്നീ കേന്ദ്രങ്ങളില്‍ നിന്നും അതിര്‍ത്തിയിലെത്താനാണ് ഇന്ത്യയുടെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…