ഇസ്ലാമാബാദ്: പാകിസ്താനിലെ 30 ശതമാനത്തിലധികം പൈലറ്റുമാര്‍ക്കും വ്യാജ ലൈസന്‍സാണുള്ളതെന്നും വിമാനം പറത്താന്‍ യോഗ്യത ഇല്ലാത്തവരാണെന്നും പാക് വ്യോമയാന മന്ത്രിയുടെ വെളിപ്പെടുത്തല്‍. പാകിസ്താന്‍ പാര്‍ലമെന്റിലാണ് വ്യോമയാന മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. 262 പൈലറ്റുമാര്‍ പരീക്ഷ എഴുതിയിട്ടില്ല. ഇവര്‍ക്ക് വേണ്ടി പണം കൈപ്പറ്റി മറ്റുള്ളവര്‍ പരീക്ഷ എഴുതിയെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്ക് വിമാനം പറത്തിയുള്ള അനുഭവങ്ങളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുലാം സര്‍വാര്‍ ഖാന്‍ ഇക്കാര്യം പാര്‍ലമെന്റില്‍ പറഞ്ഞതിന് പിന്നാലെ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ.) 150 പൈലറ്റുമാരെ ഒഴിവാക്കി. ഇവരുടെ ലൈസന്‍സിന്റെ സാധുതയില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണിത്. രാജ്യത്തെ ആകെയുള്ള 860 പൈലറ്റുമാരില്‍ 262 പേരുടെ പക്കലുള്ളത് വ്യാജലൈസന്‍സാണെന്നാണ് മന്ത്രി പറഞ്ഞത്.
പി.ഐ.എ. വിമാനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. മേയ് 22-ന് കറാച്ചിയില്‍ പി.ഐ.എ. വിമാനം അപകടത്തില്‍പ്പെട്ട് 97 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…