ദില്ലി : രാജ്യത്തെ ഏട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയാന്‍ പരിശോധകള്‍ ഇനിയും കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതരില്‍ എണ്‍പത്തിയഞ്ച് ശതമാനവും ഉള്ളത്.
കൊവിഡ് മരണത്തിന്റെ 87ശതമാനവും ഈ സംസ്ഥാനങ്ങളില്‍ ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. ഈ സംസ്ഥാനങ്ങളിലെ രോഗ നിയന്ത്രണം വലിയ പ്രതിസന്ധിയാണ്, പരിശോധനകള്‍ കൂട്ടി കൂടുതല്‍ രോഗികളെ കണ്ടെത്തി നീരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഒപ്പം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം ഈ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കും.
രാജ്യത്ത് നിലവില്‍ ഗുജറാത്ത്,മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുകയാണ്. കൂടുതല്‍ കേന്ദ്രസംഘത്തെ ഇതിനായി നിയോഗിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അണ്‍ലോക്ക് തുടരണം എന്ന് നിര്‍ദേശിച്ച പ്രധാനമന്ത്രി ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടു.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…