Saturday, May 18, 2024
spot_img

ഏട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ആശങ്കാജനകം , പരിശോധന കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ദില്ലി : രാജ്യത്തെ ഏട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയാന്‍ പരിശോധകള്‍ ഇനിയും കൂട്ടാനാണ് കേന്ദ്രസര്‍ക്കാ‍ര്‍ നിര്‍ദേശം. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതരില്‍ എണ്‍പത്തിയഞ്ച് ശതമാനവും ഉള്ളത്.

കൊവിഡ് മരണത്തിന്റെ 87ശതമാനവും ഈ സംസ്ഥാനങ്ങളില്‍ ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. ഈ സംസ്ഥാനങ്ങളിലെ രോഗ നിയന്ത്രണം വലിയ പ്രതിസന്ധിയാണ്, പരിശോധനകള്‍ കൂട്ടി കൂടുതല്‍ രോഗികളെ കണ്ടെത്തി നീരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നി‍ര്‍ദേശം. ഒപ്പം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം ഈ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കും.

രാജ്യത്ത് നിലവില്‍ ഗുജറാത്ത്,മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുകയാണ്. കൂടുതല്‍ കേന്ദ്രസംഘത്തെ ഇതിനായി നിയോഗിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അണ്‍ലോക്ക് തുടരണം എന്ന് നിര്‍ദേശിച്ച പ്രധാനമന്ത്രി ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടു.

Related Articles

Latest Articles