ദില്ലി: കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ്(സി ഐ എസ് സി ഇ) ഇത്തവണത്തെ ഐ സി എസ് ഇ പത്താം ക്ലാസിലെയും ഐ എസ് സി 12ാം ക്ലാസിലെയും പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഐ സി എസ് ഇ പരീക്ഷയില്‍ 99.33 ശതമാനം (ആണ്‍കുട്ടികള്‍- 54.19%, പെണ്‍കുട്ടികള്‍- 45.81%) പേര് വിജയിച്ചു . ഐ എസ് സിയില്‍ 96.84 ശതമാനമാണ് വിജയം (ആണ്‍കുട്ടികള്‍- 53.65%, പെണ്‍കുട്ടികള്‍- 46.35%).
സി ഐ എസ് സി ഇയുടെ www.cisce.org,www.results.cisce.org എന്നീ വെബ്സൈറ്റുകളില്‍ യുണീക് ഐ ഡി, ഇന്‍ഡക്സ് നമ്ബര്‍ എന്നിവ നല്കി ഫലമറിയാം. ഇതിന് പുറമെ, സ്കൂളുകള്‍ക്ക് CAREERS പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തും എസ് എം എസ് സേവനത്തിലൂടെയും ഫലമറിയാം. ഇതിനായി 10ാം ക്ലാസുകാര്‍ ICSE Unique Id എന്ന ഫോര്‍മാറ്റിലും 12ാം ക്ലാസുകാര്‍ ISC Unique Id എന്നും ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്ബറിലേക്ക് എസ് എം എസ് അയക്കണം.
കൊവിഡിനെത്തുടര്‍ന്ന് ഉപേക്ഷിച്ച ഏതാനും വിഷയങ്ങള്‍ക്ക് ഇന്റേണല്‍ മാര്‍ക്കിന്റെയും നേരത്തേ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്. മാര്‍ക്ക് ഷീറ്റുകള്‍ ഡിജിലോക്കര്‍ വഴി 48 മണിക്കൂറിനകം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഈ മാസം 16 വരെ അപേക്ഷിക്കാം.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…