The 55th birthday celebrations of Acharyashree Rajesh
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15 ഞായറാഴ്ച നടക്കും. കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ എട്ടിന് ആചാര്യശ്രീ രാജേഷിന്റെ ശിഷ്യർ നേതൃത്വം നൽകുന്ന വിഷ്ണുസഹസ്രനാമജപത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഓംകാരജപം, ജന്മദിനയജ്ഞം, മന്ത്രവേദപാരായണം എന്നിവയും നടക്കും.
ചടങ്ങിൽ ആചാര്യശ്രീ രാജേഷിന്റെ വേദപ്രവചനവും ഉണ്ടായിരിക്കും. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ഈ വർഷത്തെ കർമശ്രേഷ്ഠ പുരസ്കാരദാനവും ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടക്കും. ആചാര്യശ്രീ രാജേഷിന്റെ തിരഞ്ഞെടുത്ത കൃതികളെ ആസ്പദമാക്കി നോവലിസ്റ്റും വിദ്യാഭ്യാസ വിചക്ഷണനുമായ കെ.ജി. രഘുനാഥ് രചിച്ച ‘സുഗന്ധമുള്ള സ്വർണ്ണപ്പൂക്കൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും.
ആഘോഷത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്. വേദപാരമ്പര്യവും ആത്മീയചിന്തകളും സാഹിത്യവും സാമൂഹികസേവനവും ഒത്തുചേരുന്ന ചടങ്ങായാണ് ‘ആചാര്യസുധ 55’ ഒരുക്കുന്നത്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…