ചെന്നൈ : തമിഴ്‌നാട്ടിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാജ ശാഖ ആരംഭിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.കടലൂര്‍ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം.കമല്‍ ബാബു എന്നയാളാണ് ഇതിന്റെ മുഖ്യസൂത്രധാരൻ . ഇയാൾ മുൻ ബാങ്ക് ജീവനക്കാരായ മാതാപിതാക്കളുടെ മകനാണ്. കമലിനെ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി പൻരുതിയിലെ പോലീസ് ഇൻസ്പെക്ടർ അംബേത്കർ പറഞ്ഞു.
പന്‍റുട്ടിയിൽതന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബർ സ്റ്റാമ്പുകൾ നിർമിക്കുന്നയാളുടെയും സഹായത്തോടെ തൊഴിൽ രഹിതനായ കമൽ ബാബു തട്ടിപ്പെന്ന് പോലീസ് പറയുന്നു.
ബാങ്കിൽ വന്ന ഒരു ഉപഭോക്താവിന് തോന്നിയ സംശയമാണ് ഈ വൻ തട്ടിപ്പ് പുറംലോകം അറിയാൻ ഇടയായതെന്ന് അന്വേഷണ സംഘം അറിയിച്ചു. പന്‍ റുട്ടിയിൽ മൊത്തം രണ്ട് ശാഖകളാണ് എസ്.ബി.ഐ.യ്ക്കുള്ളത്. ഇതിൽ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഉപഭോക്താവ് അന്വേഷിച്ചതോടെയാണ് ബാങ്കധികൃതർ ഇതേക്കുറിച്ച് അന്വേഷിച്ചത്.ഇതേ തുടർന്നാണ് തട്ടിപ്പ് പുറത്ത് വരുന്നത് .
അതേസമയം , മൂന്നുമാസം മുൻപ് ആരംഭിച്ച ശാഖയില്‍ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ചെറിയ വാടകമുറിയിൽ ആരംഭിച്ചബാങ്കിൽ ഇവർ തന്നെയായിരുന്നു ജീവനക്കാരായി ഉണ്ടായിരുന്നത് . ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകള്‍, പണം അടയ്ക്കുന്നതിനുള്ള രസീതുകള്‍ എന്നിവയടക്കമുള്ള വ്യാജ രേഖകള്‍ ഇവിടെനിന്നും പോലീസ് പിടിച്ചെടുത്തു.
കമൽ ബാബുവിന്റെ അച്ഛൻ 10 വർഷം മുമ്പ് മരിച്ചു, അമ്മ രണ്ട് വർഷം മുമ്പ് ബാങ്കിൽ നിന്ന് വിരമിച്ച വ്യക്തിയാണ് .
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…