ദില്ലി: പ്രമുഖ വാഹന നിർമ്മാതാക്കളായ സ്‌കോഡ അടുത്തിടെ ഇന്ത്യയിലെത്തിച്ച മിഡ്-സൈസ് എസ്‌യുവി മോഡലാണ് കരോഖ്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുന്ന ഈ വാഹനം പ്രദേശികമായി നിര്‍മിക്കാന്‍ സ്‌കോഡ സന്നദ്ധത അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയിലെത്തിയിട്ടുള്ള വാഹനങ്ങളുടെ ഡിമാന്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരോഖയുടെ ആദ്യ ബാച്ചായി 1000 യൂണിറ്റാണ് സ്‌കോഡ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഇത് വിറ്റുതീരുന്നതും, മലിനീകരണ മാനദണ്ഡത്തില്‍ വരാനുള്ള മാറ്റവും പരിഗണിച്ചായിരിക്കും പ്രദേശികമായി നിര്‍മിക്കുക. ഒറ്റ വേരിയന്റില്‍ മാത്രം എത്തിയിരിക്കുന്ന കരോഖിന് 24.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍, ഫോക്സ്വാഗണ്‍ ടി-റോക്ക് എന്നീ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുക.
1.5 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിയിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 148 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഒമ്പത് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.
ഫോക്സ്വാഗണ്‍ ടി-റോക്കിന് അടിസ്ഥാനമൊരുക്കുന്ന MQB പ്ലാറ്റ്ഫോമിലാണ് കരോഖും ഒരുങ്ങിയിരിക്കുന്നത്. 4382 എംഎം നീളവും 1841 എംഎം വീതിയും 1605 എംഎം ഉയരവും 2638 എംഎം വീല്‍ബേസും 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. 521 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി, റിയര്‍ സീറ്റ് മടക്കിയാല്‍ ഇത് 1630 ലിറ്ററാക്കി ഉയര്‍ത്താം.
കാഴ്ചയില്‍ സ്‌കോഡ കോഡിയാക്കിന് സമാനമാണ് കരോഖും. സ്‌കോഡ സിഗ്‌നേച്ചര്‍ ബട്ടര്‍ഫ്ളൈ ഗ്രില്ല്, ഡിആര്‍എല്ലുകള്‍ നല്‍കിയിട്ടുള്ള വലിയ എല്‍ഇഡി ഹെഡ്ലാമ്പ്, വലിയ എയര്‍ഡാം, ഇലക്ട്രിക്കലായി നിയന്ത്രിക്കുന്ന റിയര്‍വ്യു മിറര്‍, സില്‍വര്‍ റൂഫ് റെയില്‍, എന്നിവയാണ് ഒറ്റനോട്ടത്തില്‍ കരോഖിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍.
പിന്നിലേക്ക് വരുമ്പോള്‍ സി-ഷേപ്പില്‍ ഹാച്ച്ഡോറിലേക്കും കയറി നില്‍ക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പ്, ക്ലാഡിങ്ങുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍, ലോഗോയിക്ക് പകരം സ്‌കോഡ ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ഹാച്ച്ഡോര്‍ എന്നിവയാണ് അഴകേകുന്നത്. ഡ്യുവല്‍ ടോണിലുള്ള 16 ഇഞ്ച് അലോയി വീലുകളും ഈ വാഹനത്തെ സ്റ്റൈലിഷാക്കുന്നുണ്ട്.
പ്രീമിയം വാഹനങ്ങളെ ഓര്‍മിപ്പിക്കുന്ന ഇന്റീരിയറാണ് കരോഖിലേത്. ഫോക്സ് ലെതറില്‍ ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് അകത്തളം ഒരുങ്ങിയിരി്ക്കുന്നത്. സ്മാര്‍ട്ട് ലിങ്ക് കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…