ബംഗളൂരൂ: കര്‍ണാടകയിലെ ചിക്കബല്ലാപുരയിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് സത്രീകള്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പ്രസാദം വിതരണം ചെയ്ത ലക്ഷ്മി (46), അമരാവതി (28), പാര്‍വതമ്മ (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളയാഴ്ചയാണ് കാമുകനായ ലോകേഷിന്‍റെ ഭാര്യയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ലക്ഷ്മി പ്രസാദത്തില്‍ രാസപദാര്‍ഥം കലര്‍ത്തിയത്. ഈ പ്രസാദം മറ്റുള്ളവരും കഴിച്ചതോടെ വന്‍ ദുരന്തമുണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടു സ്ത്രീകള്‍ മരിക്കുകയും പതിനൊന്നോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥമാണ് പ്രസാദത്തില്‍ കലര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തെ സഹായിച്ചതിന് ലോകേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചിന്താമണിയില്‍ സ്വര്‍ണപ്പണിക്കാരനായ ഭര്‍ത്താവിന്റെ കടയില്‍നിന്നാണ് ലക്ഷ്മി രാസപദാര്‍ഥം കൈക്കലാക്കിയത്. ലോകേഷും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ ഭാര്യയായ ഗൗരിയും കുടുംബവും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…