Featured

കശ്മീരിലെ യുവാക്കളെ ഒന്നുതൊടാൻ പോലും കഴിയില്ല!!!

ജനറൽ കൻവൽ ജീത് സിങ് ധില്ലൻ, ഏവർക്കും സുപരിചിതമാണ് ഈ ധീരനായ സൈനികൻ. ഈ വീരസൈനികന് രാജ്യം പരം വിശിഷ്ട് സേവാ മെഡൽ നൽകി ആദരിച്ചിരിക്കുകയാണ്. കശ്മീരിനെ കൈവെള്ള പോലെ അറിയുന്ന രാഷ്ട്രീയ റൈഫിൽസിന്റെ കമാൻഡർ ആണ് ജനറൽ കൻവൽ ജീത് സിങ് ധില്ലൻ. കശ്മീരില്‍ സമാധാനം പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാന്‍ സൈന്യം നടത്തിയ അമ്മ പദ്ധതിയുടെ മാസ്റ്റർ ബ്രെയിൻ ധില്ലനായിരുന്നു.

ഈ പദ്ധതിയിലൂടെ ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 50-ഓളം ചെറുപ്പക്കാര്‍ വീടുകളില്‍ തിരിച്ചെത്തുകയും, സാധാരണ ജീവിതം നയിക്കുകയും ചെയ്തു.1988-മുതല്‍ ജനറല്‍ ധില്ലന്‍ നിരവധി തവണ കശ്മീര്‍ താഴ് വരയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തോക്കുകള്‍ എടുക്കുന്ന യുവാക്കളെ പിന്തിരിപ്പിക്കാനും കീഴടക്കാനും പല തവണ ധില്ലന്‍ തന്റെ യുക്തികള്‍ ഉപയോഗിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ കശ്മീരിലെ യുവാക്കളുടെ കൈകളിൽ നിന്ന് കല്ലുകൾ വാങ്ങി എറിഞ്ഞു കളഞ്ഞു പേനയും പുസ്തകവും നൽകിയത് ധില്ലൻ ആയിരുന്നു. കശ്‌മീരിലെ അമ്മമാരോട് മക്കളെ പഠിപ്പിക്കണം തോക്കെടുക്കാൻ അയക്കരുത് എന്നു കൈകൂപ്പി പറഞ്ഞ ധീര സൈനികൻ ആയിരുന്നു അദ്ദേഹം. അനേകം അനേകം നന്മകൾ ഇപ്പോഴും കശ്മീരിൽ നടപ്പിൽ വരുത്തികൊണ്ടിരിക്കുകയാണ് ഇദ്ദേഹം.

അതേസമയം കാണാതായ യുവാക്കളെ കണ്ടെത്താനായിരുന്നു ചിനാര്‍ കോര്‍ ‘അമ്മ എന്ന ഇത്തരം ഒരു പദ്ധതി രൂപീകരിച്ചത്. ഭീകരസേനയില്‍ ചേരുന്ന യുവാക്കള്‍ ആദ്യ ആഴ്ച തന്നെ കൊല്ലപ്പെടും. ഒരു വര്‍ഷത്തിനുളളില്‍ ഏകദേശം 64 ശതമാനം യുവാക്കളാണ് കൊല്ലപ്പെടുന്നത്. മാതാപിതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തുകയാണ് ആദ്യം സേന ചെയ്തത്. ഇതിന് നേതൃത്വം നൽകിയത് ധില്ലനായിരുന്നു. തുടര്‍ന്ന് അമ്മമാരെ ഉപയോഗിച്ച് അവരെ തിരിച്ചു വിളിക്കുകയായിരുന്നു. പദ്ധതി പ്രതീക്ഷച്ചതിനേക്കാള്‍ പൂര്‍ണ്ണ വിജയമായിരുന്നു ഉണ്ടാക്കിയത്.

അന്ന് സന്തോഷം പങ്കുവെച്ച് മാതാപിതാക്കള്‍ അയച്ച സന്ദേശം മാധ്യമങ്ങള്‍ക്ക് കാണിച്ചു തന്ന ജനറല്‍ ധില്ലന്‍ അവരുടെ മേല്‍വിലാസം വ്യക്തമാക്കാന്‍ തയ്യാറായില്ല. ഇവര്‍ കശ്മീര്‍ താഴ് വരയുടെ അമൂല്യമായ സമ്മാനമാണെന്ന് കേണല്‍ ധില്ലന്‍ പറഞ്ഞു. അതോടൊപ്പം സേനയും കശ്മീര്‍ ജനങ്ങളും പര്‌സ്പര സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. സൈന്യത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളോട് ബഹുമാനമുള്ളവരാണ് കശ്മീരിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. തോക്കുകള്‍ എടുക്കുന്ന യുവാക്കളെ പിന്തിരിപ്പിക്കാനും കീഴടക്കാനും പല തവണ ധില്ലന്‍ തന്റെ യുക്തികള്‍ ഉപയോഗിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരു പ്രാദേശിക തീവ്രവാദി ഏറ്റുമുട്ടലില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സേനയെ അറിയിച്ചപ്പോള്‍ അവന്റെ അമ്മയെ കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് അമ്മയുടെ സഹായത്തോടെ അവനോട് സംസാരിക്കാന്‍ അനുവദിച്ചു. തുടര്‍ന്ന് അവന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് ധില്ലന്‍ അറിയിച്ചു. കശ്മീരിലെ ചെറുപ്പക്കാരെ കൊല്ലാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ദേശ സ്‌നേഹമുള്ള ചെറുപ്പക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ധില്ലന്‍ പറഞ്ഞു.

തീവ്രവാദ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട 83 ശതമാനം യുവാക്കളും പേരും സൈന്യത്തിന് നേരെ കല്ലെറിഞ്ഞ കേസുകളില്‍ ഉള്‍പ്പെടുന്നവരാണ്. ഇന്ന് കല്ലെറിയുന്നവരാണ് നാളെ തീവ്രവാദികള്‍ ആകുന്നതെന്നും ധില്ലന്‍ പറഞ്ഞു. കശ്മീരില്‍ ഒരു വിദേശ പൗരന്‍ മരിച്ച സാഹചര്യത്തില്‍ കശ്മീരിലെ നിരപരാധിയായ യുവാക്കള്‍ കേസില്‍ അകപ്പെട്ടിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് കശ്മീരിലെ സേനയുടെ വലിയ വിജയമായിരുന്നെന്നും ധില്ലന്‍ അന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വീട്ടിലേക്ക് തിരിച്ചെത്തിയ യുവാക്കളെ കുറിച്ച് വ്യക്തമാക്കാന്‍ ധില്ലന്‍ തയ്യാറായില്ല. അവരെ വഴി തെറ്റിക്കുന്ന ഭീകരര്‍ പലരും അതിര്‍ത്തിക്ക് അപ്പുറം ഇപ്പോഴും ഉണ്ട്. യുവാക്കളെ സംരക്ഷിക്കേണ്ടത് സേനയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ താഴ് വരയിലെ യുദ്ധമേഖലകളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവരാണ് ചിനാര്‍ കോര്‍. താഴ് വരയിലെ കലാപത്തിനെതിരെ പോരാടുന്നവരും നിയന്ത്രണ രേഖയില്‍ പാക് നടപടികള്‍ പ്രതിരോധിക്കുന്നതിലും മുന്‍ നിരയില്‍ നില്‍ക്കുന്നവരാണ് ചിനാര്‍ കോര്‍. അതിന്റെ തലപ്പത്തിരിക്കുന്ന ധീരനായ വീര സൈനികനാണ് ധില്ലൻ. ധില്ലൻ ഇത്തരം ഒരു ബഹുമതി കിട്ടിയത് നമ്മുടെ രാജ്യത്തിനും സൈന്യത്തിനും കൂടുതൽ ഊർജ്ജം പകരുന്ന ഒന്നുതന്നെയാണ്.

Anandhu Ajitha

Recent Posts

ഐഎൻഎസ് അരിസൂദൻ! ഭാരതത്തിന്റെ സമുദ്രസുരക്ഷയിലെ പുതിയ കരുത്ത്

ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…

1 hour ago

പ്രപഞ്ചത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വസ്തു ! നടുങ്ങി ശാസ്ത്രലോകം !

പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…

1 hour ago

ലോട്ടറി എടുത്ത് പണം പാഴാക്കുന്ന മലയാളികൾക്ക് അറിയാത്ത കാര്യം! R REJI RAJ

ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…

2 hours ago

ലോകം എഴുതി തള്ളിയവൻ അന്ന് ഭാരതത്തിന്റെ വജ്രായുധമായി മാറി | HAL HF 24 MARUT

ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…

2 hours ago

ലോകത്തെ വിറപ്പിച്ച ഇസ്‌ലാമിക ചക്രവർത്തി പോലും ആ ധൈര്യത്തിന് മുന്നിൽ പേടിച്ചോടി | RAMPYARI GURJAR

ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…

2 hours ago

ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ അവഗണിക്കുന്നത് നമ്മളെ തന്നെയാണ് |SHUBHADINAM

സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…

2 hours ago