India

” ജമ്മു കശ്മീർ ഇന്ത്യയുടെ സ്വന്തം, പാകിസ്ഥാന്റെ സ്വപ്നം വ്യർത്ഥം”; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെ വലിച്ചുകീറി ഇന്ത്യ

ദില്ലി: ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ(India Against Pakistan In UN). നൂറ്റാണ്ടുകളായി തീവ്രവാദത്തെ പിന്തുണയ്‌ക്കുകയും കൊടും ഭീകരർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന ചരിത്രമാണ് പാകിസ്ഥാന് ഉള്ളതെന്ന് ഇന്ത്യയുടെ പ്രതിനിധി ആർ മധു സൂദൻ ഐക്യരാഷ്ട്ര സഭയിൽ തുറന്നടിച്ചു.

യുഎൻ സുരക്ഷാ കൗൺസിൽ നിരോധിച്ച ഏറ്റവുമധികം ഭീകരർക്ക് താവളമൊരുക്കിയതിന്റെ റെക്കോർഡ് ഇന്ന് പാകിസ്ഥാന് സ്വന്തമാണ്. 2008 ൽ മുംബൈ ഭീകരാക്രമണം നടത്തിയവർക്ക് പോലും പാകിസ്ഥാൻ സംരക്ഷണം നൽകുന്നുണ്ടെന്നും ആർ മധു സൂദൻ പറഞ്ഞു. എന്നാൽ യുഎൻ പട്ടികയിൽ ഉൾപ്പെടുത്തിയ ഭീകരർക്ക് സഹായം നൽകുന്നത് ഇന്ത്യയാണെന്നും അത് ഉപയോഗിച്ച് അവർ പാക് സൈന്യത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പാക് പ്രതിനിധി യോഗത്തിൽ പറഞ്ഞത്. എന്നാൽ ഇന്ത്യ ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

ഭീകരർ സുഖമായി പാക് തെരുവുകളിലൂടെ നടക്കുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നത് ഇത് ആദ്യമല്ല എന്ന് മധു സൂദൻ പറഞ്ഞു. ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളുടെ പ്രഭവ കേന്ദ്രം പാകിസ്ഥാൻ ആണെന്നും ഇന്ത്യൻ പ്രതിനിധി തുറന്നടിച്ചു. 2008 ൽ മുംബൈയിൽ ആക്രമണം നടത്തിയ ഭീകരർക്ക് താവളമൊരുക്കുന്നത് പാകിസ്താൻ ആണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ എന്ത് സ്വപ്‌നം കണ്ടാലും ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാകിസ്ഥാൻ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്ന ഇന്ത്യൻ മണ്ണ് ഉടൻ തിരികെ നൽകണമെന്നും മധു സൂദൻ യുഎന്നിൽ വ്യക്തമാക്കി.

അതേസമയം പാകിസ്ഥാനിൽ സാധാരണക്കാരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവരുടെ ജീവിതം അപകടത്തിലാണ്. ഭീകരർക്ക് അഭയം നൽകുകയും അവരെ സഹായിക്കുകയും സജീവമായി പിന്തുണയ്‌ക്കുകയും ചെയ്യുന്ന ഒരു ചരിത്രം പാകിസ്ഥാന് ഉണ്ടെന്ന് എല്ലാ രാജ്യങ്ങൾക്കും അറിയാം. തീവ്രവാദികളെ പരസ്യമായി പിന്തുണയ്‌ക്കുകയും പരിശീലിപ്പിക്കുകയും ആയുധം നൽകുകയും ചെയ്യുന്ന, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രാജ്യമാണിതെന്നും ഇന്ത്യ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു.

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

6 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

14 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

15 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago