kit
കമ്മ്യൂണിസ്റ്റ് ചിന്തകൾ മനസുകളിൽ അടിഞ്ഞുകൂടിയത് കൊണ്ട് മാറ്റങ്ങളെ എതിർക്കുക എന്നതാണല്ലോ മലയാളിയുടെ ഒരു പൊതു സ്വഭാവം. പക്ഷെ ഒരു ഘട്ടം കഴിയുമ്പോൾ എന്തിനെ എതിർത്തുവോ അതിന്റെ വക്താക്കളും, ഗുണഭോക്താക്കളും ആകുകയും ചെയ്യും. രാജ്യത്ത് എന്ത് നയം കൊണ്ടുവന്നാലും കേരളം ആഞ്ഞടിക്കും, നിയമസഭയിൽ പ്രമേയവും പാസ്സാക്കും. പക്ഷെ കുറച്ചു നാൾ കഴിയുമ്പോൾ നേരത്തെ പറഞ്ഞതൊക്കെ വിഴുങ്ങും. രണ്ട് ഉദ്ദഹരണങ്ങൾ പറയാം:-1. GST 2. ആധാർ
GST ക്കെതിരെയുള്ള കവലപ്രസംഗം ഇന്നും കേൾക്കാം. പക്ഷെ GST നടപ്പാക്കിയപ്പോൾ നികുതി വെട്ടിപ്പ് കുറയ്ക്കാനായി എന്ന് മാത്രമല്ല സർക്കാരിന്റെ നികുതി വരുമാനവും വർധിച്ചു.
ഈ കോവിഡ് കാലഘട്ടത്തിലും ഇന്ത്യയിൽ GST വരുമാനം കുത്തനെ കൂടുകയാണ്. കേരളത്തിന്റെ കാര്യം എടുത്താൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ GST വരുമാനം 1229 കോടി രൂപ ആയിരുന്നു എങ്കിൽ ഈ വർഷം ഓഗസ്റ്റിലെത് 1612 കോടി രൂപയാണ്. അതായത് 31% വളർച്ച!
കേരളത്തിലെ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട് ചെയ്യാത്തത് കൊണ്ട് GST ക്കെതിരെ മുറവിളി കൂട്ടുന്നവർ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ല. അതേപോലെ ആയിരുന്നു ആധാറിനെതിരെയുള്ള കോലാഹലം. സ്വകാര്യതയിലേക്ക് കടന്നു കയറുന്നു എന്നൊക്ക പറഞ്ഞു എന്തായിരുന്നു ബഹളം. എനിക്കും എന്റെ കുടുംബത്തിനും ആധാർ ഇല്ല എന്നൊക്ക പറഞ്ഞു പോസ്റ്റിട്ടിരുന്ന നിരവധി സ്വയം പ്രഖ്യാപിത ബുദ്ധിജീവികളെ കണ്ടിട്ടുണ്ട്. ഇന്ന് കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും ആധാറുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
സർക്കാർ സേവനങ്ങൾക്ക് ഏകീകൃത വിവര സംവിധാനം കൊണ്ടുവരാൻ ആധാർ വോൾട്ട് സ്ഥാപിക്കുകയാണ് സംസ്ഥാന സർക്കാർ..!
പക്ഷെ എന്തൊക്കെ ആണെങ്കിലും ഉളുപ്പ് എന്നൊന്നില്ലാത്തത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ല. ഇന്ന് ഒരു കാര്യത്തെ എതിർക്കാൻ പറഞ്ഞാൽ സാമാന്യ യുക്തിക്കു നിരക്കാത്ത ഡയലോഗുകൾ പറഞ്ഞ് ആ പദ്ധതിയെ അട്ടിമറിക്കാൻ നോക്കും. നാളെ ഇന്നലെ എതിർത്തതിനെയൊക്കെ പിന്തുണയ്ക്കാൻ പറഞ്ഞലോ, അപ്പോഴും ന്യായീകരണം നിരത്തി മുട്ടിലിഴയും…
ഇവരുടെ വാക്കും വിശ്വസിച്ചിരിക്കുന്ന യുവജനങ്ങളെ ഓർക്കുമ്പോൾ മാത്രമാണ് സങ്കടം. ഈ കാലഘട്ടത്തിലും ഇവർക്ക് ഈ പ്രാകൃത ആശയത്തെ യുവാക്കളിലേക്ക് കുത്തി നിറയ്ക്കാൻ കഴിയുന്നുവല്ലോ. പറഞ്ഞിട്ട് കാര്യമില്ല, കിറ്റ് കിട്ടിയാൽ എല്ലാമായി എന്ന് കരുതുന്ന സമൂഹത്തെ പറ്റിക്കാൻ എളുപ്പമാണ്. അവർ അർഹിക്കുന്നതും എന്നും കുന്നും സൗജന്യ കിറ്റ് മാത്രവുമാണ്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…