Friday, May 3, 2024
spot_img

കേരള പൊലീസ് ആക്ട് ഭേദഗതി; സിപിഎമ്മിനകത്തും മുറുമുറുപ്പ്; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനും രംഗത്ത്

ദില്ലി: കേരള പൊലീസ് ആക്ട് ഭേദഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി രൂക്ഷവിമർശനം ഉയരുകയാണ്. ഇപ്പോഴിതാ സിപിഐ-എംഎൽ ലിബേറഷൻ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണനും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം ക്രൂരനിയമങ്ങൾ നടപ്പാക്കിക്കൊണ്ട് ഇടതുപക്ഷത്തെ നാണം കെടുത്തരുതെന്നാണ് കവിത കൃഷ്ണൻ ട്വിറ്ററിൽ കുറിച്ചത്.

സിപിഐഎം ഇത്തരം നിയമങ്ങളെ എതിർക്കുകയും അഭിപ്രായസ്വാതന്ത്രത്തിനായി നിലകൊള്ളുകയും ചെയ്യുന്നതാണെന്നും കവിത ട്വീറ്റിൽ പറയുന്നു.
സിപിഐഎം ഇന്ത്യയിലെ ക്രൂരനിയമങ്ങളെ എതിർക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുകയും ചെയ്യുന്നതാണ്.
ഒരു സിപിഐഎം സർക്കാർ തന്നെ ഇത്തരത്തിലൊരു ക്രൂരനിയമം നടപ്പിൽ വരുത്തികൊണ്ട് ഇടതുപക്ഷത്തെ നാണം കെടുത്തരുത്.’ കവിത കൃഷ്ണൻ ട്വിറ്ററിൽ എഴുതി. പിണറായി വിജയന്റെയും സിപിഐഎമ്മിന്റെയും ഔദ്യോഗിക അക്കൗണ്ടുകൾ ടാഗ് ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്കിയത്. പൊലീസ് നിയമത്തിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 3 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

Related Articles

Latest Articles