മുംബൈ: ഇന്ത്യയുടെ മികച്ച ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി ക്രിക്കറ്റിനോടു വിട പറയാൻ തയ്യാറെടുക്കുന്നു എന്ന് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അധികം വൈകാതെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് ധോണി തങ്ങളോടു സൂചിപ്പിച്ചതെന്നു സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണി അവസാനമായി ദേശീയ ടീമിനു വേണ്ടി കളിച്ചത്. അതിനു ശേഷം ക്രിക്കറ്റില്‍ നിന്നു തന്നെ അനിശ്ചിതമായി വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി കളിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ധോണി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്‍ മാറ്റി വച്ചത്. ഈ വര്‍ഷം ഇനി ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യം സംശയത്തിലാണ്. വിരമിക്കാന്‍ മാനസികമായി ധോണി തയ്യാറായിക്കഴിഞ്ഞു. അതേക്കുറിച്ച് തങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. ശരിയായ സമയത്തു തന്നെ അദ്ദേഹം ഇക്കാര്യം ബിസിസിഐ ഒഫീഷ്യലുകളെ അറിയിക്കുമെന്നും അടുത്ത സുഹൃത്തകള്‍ പറയുന്നു. ഐപിഎല്ലിനു മുമ്പ് എന്തായാലും ധോണി കളി നിര്‍ത്തില്ലെന്നാണ് അവര്‍ പറയുന്നത്. ഐപിഎല്ലിലെ സ്വന്തം പ്രകടനം കൂടി വിലയിരുത്തിയ ശേഷം മാത്രമേ വിരമിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂ. ഐപിഎല്ലിനു വേണ്ടിയാണ് ധോണി കാത്തിരുന്നത്. ഇല്ലായിരുന്നെങ്കില്‍ വളരെ മുമ്പ് തന്നെ അദ്ദേഹം കളി നിര്‍ത്തുമായിരുന്നുവെന്നും ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…
പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp
തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…
ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…
തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…