ലോക്ഡൗണിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്കും അസ്വസ്ഥതകള്‍ക്കും ഭാരതത്തിലെ പൗരന്‍മാരോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മള്‍ മാത്രമല്ല ലോകം മുഴുവനും കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി, കടുത്ത നിലപാടുകള്‍ എടുക്കാതെ സര്‍ക്കാരിന് വഴിയില്ലെന്നും വെളിപ്പെടുത്തി.മന്‍ കി ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ക്വാറന്റൈന്‍ അല്ലാതെ മറ്റു വഴികളൊന്നും ഈ മഹാമാരിയെ തടയാന്‍ പര്യാപ്തമല്ലെന്നും, ഈ യുദ്ധം എന്തുവില കൊടുത്തും ജയിച്ചേ തീരൂവെന്നും, കുറച്ചുദിവസം കൂടി ആരും ലോക്ഡൗണ്‍ പ്രഖ്യാപനങ്ങളുടെ ലക്ഷ്മണരേഖ ലംഘിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. വിലക്കുകള്‍ ലംഘിക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തെ പുറകോട്ടടിക്കുമെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.
ചിലര്‍ ലോക്ക് ഡൗണ്‍ ഗൗരവമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ക്വാറന്റൈന്‍ അല്ലാതെ കൊറോണയ്ക്ക് പരിഹാരമില്ല. നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം.
മനുഷ്യവര്‍ഗം ഒന്നിച്ചുനിന്ന് നടത്തേണ്ട പോരാട്ടമാണിത്. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പറഞ്ഞു.
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…