മലപ്പുറം: ജില്ലയിൽ പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ എസ് ആർ ടി സി ഉദ്യോഗസ്ഥന് കോവിഡ് ബാധ സ്ഥിരീകരിച്ചു. വെഹിക്കിള്‍ സൂപ്പര്‍വൈസറായ 53കാരനാണ് രോഗ ബാധ സ്ഥിരീകരിച്ചത് . ഇതേ തുടർന്ന് മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രണ്ട് ദിവസത്തേക്കാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചത്. രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണെങ്കിലും ഈ മാസം ഒമ്പതാം തിയതി മുതല്‍ ഇദ്ദേഹം ഡിപ്പോയില്‍ എത്തിയിട്ടില്ല.
ഒമ്പതാം തിയതി ഇദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ലീവെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.ഇതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായ ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസറും ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം പത്തിലധികം പേരെ നിരീക്ഷണത്തിലാക്കി. 50ഓളം പേര്‍ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നാണ് കരുതുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിലായിരുന്ന വെഹിക്കിള്‍ സൂപ്പര്‍വൈസറെ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…