Featured

കേരളം മത തീവ്രവാദത്തിന്റെ നാൾവഴികൾ കരുണാകര കാലഘട്ടം മുതൽ പിണറായി വരെ | ASHOKAN KARUNAKARAN

കരുണാകരന്റെ ഭരണകാലത്താണ് മലപ്പുറം ജില്ലയിൽ ഓലമേഞ്ഞ സിനിമാ തിയേറ്ററുകൾ ഒന്നൊന്നായി കത്തിയത്. അന്ന് അതാരും അത്ര ഗൗരവത്തിൽ എടുത്തില്ല. അധികം വൈകാതെ ഒരുകൂട്ടർ ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന മുദ്രാവാക്യം മതിലുകളിൽ എഴുതി നിർവൃതി അടഞ്ഞു.

കരുണാകരന്റെ അടുത്ത ഭരണമാകുമ്പോഴേക്കും ഐ.സി.എസ്. അബ്ദുൽ നാസർ മദനി ഒരു വലിയ പ്രസ്ഥാനമായി മാറിയിരുന്നു. പൂന്തുറയിലും മട്ടാഞ്ചേരിയിലും കൊല്ലം ജില്ലയിലെ പല പ്രദേശങ്ങളിലും ചില്ലറ കലാപങ്ങൾ ഉണ്ടായി. പത്രങ്ങൾ സംയമനം പാലിച്ചു. മറ്റു അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ഐ.എസ്.എസ്. പിരിച്ചുവിട്ടു പി.ഡി.പി. രൂപീകരിച്ചപ്പോൾ സഖാവ് ഇ.എം.എസ്. മദനിയെ മഹാത്‌മാ ഗാന്ധിയോട് ഉപമിച്ചു. യൂണിയൻ ലീഗ് വർഗീയം, നാഷണൽ ലീഗ് ദേശീയം എന്ന് സിദ്ധാന്തിച്ചു.

ഇ.കെ.നായനാരുടെ മൂന്നാമത്തെ ഭരണകാലത്തു മദനിയെ തമിഴ് നാടിനു പിടിച്ചുകൊടുത്തു. മുൻപ് ഐ.എസ്.എസുകാർ ചെയ്തിരുന്ന സത്കർമ്മങ്ങൾ എൻ.ഡി.എഫുകാർ ഏറ്റെടുത്തു നടത്താൻ തുടങ്ങി. വോട്ടിനുവേണ്ടി മുസ്‌ലിം ലീഗ് എൻ.ഡി.എഫിന് കുടപിടിച്ചു. ആന്റണിയുടെ കാലത്തു ലീഗിന്റെ പിന്തുണയോടെ എൻ.ഡി.എഫ്. മാറാട് കൂട്ടക്കൊല സംഘടിപ്പിച്ചു.

അച്ചുതാനന്ദന്റെ ഭരണകാലത്തു പ്രൊഫ. ജോസഫിന്റെ കൈവെട്ടി. അതിനുശേഷം ലീഗ് എൻ.ഡി.എഫിനെ തള്ളിപ്പറഞ്ഞു നേരസ്ഥത തെളിയിച്ചു. മാർക്സിസ്റ്റുകാർ പി.ഡി.പി.ക്കാരനെ പൊന്നാനിയിൽ സ്ഥാനാർത്ഥിയാക്കി. ശംഖുമുഖത്തു അച്ചുതാനന്ദനെ കണ്ടിട്ട് എഴുന്നേൽക്കാഞ്ഞ പിണറായി വിജയൻ എടപ്പാളിൽ മദനി വന്നപ്പോൾ എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തു.

അങ്ങനെ ഘട്ടം ഘട്ടമായി സംസ്ഥാനത്തു മതേതരത്വം ശക്തിപ്പെട്ടു. ഓരോ തവണയും നിയമപാലകർ സംയമനം പാലിച്ചു. സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ സർഗാത്മക പ്രതിരോധത്തെക്കുറിച്ചു സഖാവ് കെ.ഇ.എൻ. ലേഖനങ്ങൾ പാസാക്കി.

ഇപ്പോഴിതാ കാസർഗോട്ടുനിന്നും പാലക്കാട്ടുനിന്നും ചിലർ ഇറാഖിലേക്ക് ജിഹാദിന് പോയിരിക്കുന്നു. മധ്യ പൗരസ്ത്യ ദേശത്തെ മൊത്തം യഹൂദി നസ്രാണികളെയും വകവരുത്തി ദാറുൽ ഇസ്‌ലാം സ്ഥാപിക്കലാണ് ലക്ഷ്യം. സേവന വേതന വ്യവസ്ഥകൾ ആകർഷകമാണ്. ജയിച്ചാൽ ഇസ്‌ലാമിക രാജ്യം, മരിച്ചാൽ സ്വർഗ്ഗരാജ്യം.

കാണാതായവർ ഐ.എസിൽ ചേർന്നതിനു തെളിവില്ല എന്നാണ് ഡി.ജി.പി. അദ്ദേഹത്തിന്റെ നിലപാട്. മുഖ്യമന്ത്രി പ്രശ്‍നം പഠിക്കുന്നേയുള്ളു. സാംസ്കാരിക നായകർ ആരും പ്രതികരിച്ചുകേട്ടില്ല. ഇറാഖിൽ നിന്നും സിറിയയിൽ നിന്നും മടങ്ങി വരുന്ന ജിഹാദികളുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് മാധ്യമവും തേജസും ഉടൻ മുഖപ്രസംഗം എഴുതും. കാസർഗോട്ടുനിന്നും പോയവരെ ഡോ.അനന്ത മൂർത്തിയോട് ഉപമിക്കാൻ കെ.ഇ.എന്നും മടിക്കില്ല.

(2016 ജൂലൈ 11 ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ എഴുതിയ ഒരു പോസ്റ്റാണിത്. ഇതിൽ പ്രതിപാദിക്കുന്ന കാര്യത്തിൽ
2016 ജൂലൈ മുതൽ 2021 ജൂലൈ വരെയുള്ള കേരളത്തിൻ്റെ വളർച്ചക്ക് LDF സർക്കാർ കൊടുത്ത കലവറയില്ലാത്ത പിന്തുണക്ക് ഉദാഹരണങ്ങൾ നിരവധിയാണ്.

അഭിമന്യുവിനെ കൊലക്ക് കൊടുത്തതു മുതൽ നിമിഷ ഫാത്തിമാമാരെ ഐഎസ്സിന് സംഭാവന നൽകിയതു വരെ…

ഒരു കാഷ്മീർ പെൺകുട്ടിയുടെ പേരിൽ നടന്ന ബേക്കറിലഹള മുതൽ ഷേവ് ലക്ഷദ്വീപ് വരെ …

ശ്രീലങ്കൻ ക്രിസ്ത്യൻപള്ളി മനുഷ്യ ബോംബു സ്ഫോടനം തുടങ്ങി അന്താരാഷ്ട്ര ആൾബോംബ് സ്ഫോടനങ്ങളിലുള്ള ഗൂഢാലോചയിൽ മലയാളീ പ്രാധിനിത്യം…..

രാജ്യത്ത് എവിടേക്കും, ഏത് സ്റ്റേറ്റിലേക്കും തീവ്രവാദ പ്രവർത്തനങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെടുന്ന കുട്ടത്തിൽ ഒരു മലയാളിതീവ്രവാദിയെങ്കിലും എന്ന പദ്ധതി വിജയകരമായി നടപ്പാക്കുന്നു…

കേരളത്തിൽ തീവ്രവാദ പ്രവർത്തനം ഉഷാറാക്കാൻ ബോംബുനിർമാണ യൂണിറ്റുകളും, അതിന് വേണ്ടി വിദഗ്ദ്ധ പരിശീലനക്കളരികളും…

രാജ്യത്തിനെതിരേയും മറ്റ് മതങ്ങൾക്കെതിരേയും, ആരേയും കൊല്ലാനും അതിന് വേണ്ടി സ്വയം പൊട്ടിത്തെറിച്ച് മരിക്കാനും വരെ തയ്യാറുള്ള നല്ലവരായ സ്ലീപ്പർ സെല്ലുകൾ …

തീവ്രവാദികൾക്ക് ഒരു കുറവും വരാതെ നോക്കാൻ പോലീസിൽ തന്നെ പച്ച വെളിച്ചം എന്ന ഒരു വിഭാഗം തന്നെ ഉണ്ടാക്കിക്കൊടുത്തു..

ഏതെല്ലാം ഭരണഘടനാ സ്ഥാനങ്ങളിൽ…
ഏതെല്ലാം ഔദ്യോഗിക സ്ഥാനങ്ങളിൽ….
ഏതെല്ലാം ഇടങ്ങളിൽ …
ഏതെല്ലാം വേഷങ്ങളിൽ…
നമ്മുടെ ഇടക്ക് ഏത് നിമിഷവും നമ്മുടെ ജീവനെടുക്കത്തക്ക വൈരാഗ്യബുദ്ധിയോടെ ആരൊക്കെയുണ്ടെന്നത് ആർക്കറിയാം?

ഒരു പാട് നാൾ പോലീസ് മേധാവിയായിരുന്ന സെൻകുമാർ ചില സത്യങ്ങൾ പറഞ്ഞപ്പോൾ, അദ്ദേഹത്തിനെ വർഗ്ഗീയവാദി എന്ന് പറഞ്ഞവർ,
2016ൽ അഡ്വക്കേറ്റ് ജയശങ്കർ എഴുതിയ മേൽപ്പറഞ്ഞ പോസ്റ്റുകൾക്ക് അവജ്ഞയും പുശ്ച്ചയും വാരി തൂകിയവർ,
അങ്ങനെ പറഞ്ഞ മറ്റെല്ലാവരേയും സംഘികളും ചാണകങ്ങളുമെന്ന് പറഞ്ഞ് ആക്ഷേപിച്ചവർ,
2021 ൽ പോലീസ് മേധവി ലോക് നാഥ് ബഹ്റ ഇതിനെക്കുറിച്ച് പറഞ്ഞപ്പോഴും
പഴയതുപോലെ സെക്യുലർമയക്കിലിരിന്നോളൂ ….
വരുന്ന അഞ്ചു വർഷം കൊണ്ട്
ബാക്കീം കുടി ശരിയാക്കി കയ്യിൽത്തരുമ്പോൾ,
ജിവനോടേ ഉണ്ടെങ്കിലോ,
പൊന്നാനീ കൊണ്ടുപോയി തൊപ്പിയിടിപ്പിച്ചില്ലങ്കിലോ,
ഇതുപോലൊക്കെ എല്ലാവർക്കും എഴുതാം, പറയാം …

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

2 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

2 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

2 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

5 hours ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

7 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

7 hours ago