തിരുവനന്തപുരം: ആഗസ്റ്റ് മാസത്തോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 12,000 കടക്കുമെന്ന് വിലയിരുത്തല്‍. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിഗമനം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകള്‍ സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതും, തുടര്‍ച്ചയായി സംസ്ഥാനത്തെ രോഗികളുടെ എണ്ണം 150 കടക്കുന്നതും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.
എന്നാല്‍, കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും നിലവിലുള്ള മാനദണ്ഡത്തില്‍ പെട്ടെന്നുള്ള മാറ്റം ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സമ്ബര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ട് എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രാദേശിക വ്യാപനത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട് എന്നതിലാണ് പ്രോട്ടോകോളില്‍ നിലവില്‍ മാറ്റങ്ങളൊന്നും നടപ്പിലാക്കാത്തത്. രോഗവ്യാപനം തടയാന്‍ തിരുവനന്തപുരത്തും തൃശൂരും നടപ്പിലാക്കിയ കണ്ടെയ്‌നര്‍ മെന്‍ സോണ്‍ രീതി ഇനിയും തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിന്റെ രോഗമുക്തി നിരക്ക് 51.78 ശതമാനമാണ്. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ മാത്രം പ്രവേശിപ്പിക്കാന്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. രോഗത്തിന്റെ തീവ്രത അനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമായിട്ടുണ്ട്.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…