Categories: Covid 19Kerala

കേരളത്തിൽ ഇന്ന് 1983 പേർക്ക് കോവിഡ്: 1777 സമ്പർക്ക രോഗികൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 78 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം 12 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 203 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 109 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 411 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട്, വയനാട് ജില്ലകളിലെ 2 വീതവും, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജീവനക്കാരനും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,76,930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,61,790 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,140 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 607 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

admin

Recent Posts

കണ്ണീർക്കടലായി രാജ്കോട്ട് !ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം ! നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഗുജറാത്തിലെ ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം. രാജ്കോട്ടിൽ പ്രവർത്തിക്കുന്ന ടിആർപി ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ…

9 hours ago

കേരളത്തിലെ സിസോദിയയാണ് എം ബി രാജേഷെന്ന് ജി ശക്തിധരൻ ! |OTTAPRADHAKSHINAM|

ബാർക്കോഴ ശബ്ദരേഖ പുറത്തുവന്നത് മന്ത്രിയുടെ വിദേശ സന്ദർശനത്തിന് തൊട്ട് പിന്നാലെ ! ഡീൽ നടക്കേണ്ടിയിരുന്നത് വിദേശത്ത് ? |MB RAJESH|…

9 hours ago

കാനില്‍ മത്സരിച്ച മലയാളചിത്രം മറന്ന് വാനിറ്റി ബാഗു പുരാണം; ഇടതു ലിബറലുകളുടെ ഇസ്‌ളാമിക് അജന്‍ഡ

ഫ്രാന്‍സിലെ കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മലയാള ചിത്രം മത്സര വിഭാഗത്തില്‍ പങ്കെടുത്തു. പായല്‍…

10 hours ago

പാലസ്‌തീന്‌ വേണ്ടി മുറവിളി കൂട്ടുന്നവർ തയ്വാനെ കാണുന്നില്ലേ ? |RP THOUGHTS|

പാലസ്തീനു വേണ്ടി തണ്ണിമത്തൻ ബാഗ് ! കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ തെമ്മാടിത്തരങ്ങളെക്കുറിച്ചോ മിണ്ടാട്ടമില്ല.. ഇടത് പ്രതിഷേധങ്ങളുടെ ഇരട്ടത്താപ്പ് ഇങ്ങനെ |RP THOUGHTS|…

11 hours ago

അവയവക്കച്ചവടത്തിന് ഇറാന്‍ ബന്ധം| അവിടെയും വി-ല്ല-ന്‍ മലയാളി ഡോക്ടര്‍| ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

അവയവമാഫിയയ്ക്ക് ഭൂഖണ്ഡാനനന്തര ബന്ധം. നാം കാണുന്നത് മഞ്ഞുമലയുടെ കുറച്ചു മാത്രം. അവയവ ദാതാക്കളെ കാത്ത് എല്ലായിടത്തും ദല്ലാളുകള്‍ കറങ്ങി നടക്കുന്നുണ്ട്.…

11 hours ago

59.8% പോളിംഗ് ! ആറാംഘട്ടത്തിൽ ജനം വിധിയെഴുതി; ഏറ്റവും കൂടുതൽ പോളിംഗ് പശ്ചിമബംഗാളിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ലഭ്യമാകുന്ന അവസാന കണക്കുകൾ പ്രകാരം 59. 08 % വോട്ട് പോൾ ചെയ്തു. ഏറ്റവും…

11 hours ago