Categories: Covid 19Kerala

കേരളത്തിൽ ‘യുദ്ധമുറി’ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ൻ്റെ സമൂഹവ്യാപനം തടയുന്ന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും ‘യുദ്ധ മുറി’ (വാര്‍ റൂം) തുറന്ന് സംസ്ഥാന സര്‍ക്കാര്‍. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. ഇളേങ്കാവ​ൻ്റെ നേതൃത്വത്തിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം സജ്ജമാക്കുന്നത്. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തി​ൻ്റെ ഭാഗമായി ഇളേങ്കാവനെ കൂടാതെ ആറ് ഐ.എ.എസ് ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇവര്‍ ഷിഫ്റ്റ് സംവിധാനത്തിലാവും പ്രവര്‍ത്തിക്കുക. സമൂഹ വ്യാപന സാധ്യതകള്‍ മുന്‍നിര്‍ത്തി ലോക്ഡൗണിലേക്ക് സംസ്ഥാനം കടന്ന ഘട്ടത്തില്‍ പ്രതിരോധ, മുന്‍കരുതല്‍ പ്രവര്‍ത്തനത്തില്‍ ഒരു പാളിച്ചയും വിട്ടുവീഴ്ചയും പാടില്ലെന്ന വിലയിരുത്തലി​ൻ്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന സംവിധാനം ആരംഭിക്കുന്നത്. സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യത്തോടെയാണ് മുറി സജ്ജമാക്കുക. പി ഐ ശ്രീവിദ്യ, ജോഷി മൃണ്മായി ശശാങ്ക്, ഹരിത വി. കുമാര്‍, എസ്. ചന്ദ്രശേഖര്‍, കെ ഇന്‍ബശേഖര്‍ എന്നിവരാണ് വാര്‍ റൂമിലെ മറ്റ് അംഗങ്ങള്‍. കൂടാതെ ആരോഗ്യ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ, ഗതാഗത, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നിര്‍ദ്ദേശിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥ പ്രതിനിധികളും നടത്തിപ്പില്‍ പങ്കാളികളാവും. വാര്‍ റൂമിന് 0471 2517225 എന്ന ഫോണ്‍ നമ്പറും അനുവദിച്ചിട്ടുണ്ട്.

B4 Admin

Recent Posts

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

1 hour ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

2 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

15 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

16 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

20 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

1 day ago