SURESH GOPI ON RAILWAY STATIONS
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികളിലേക്ക്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തി തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളായ കോട്ടയം, ചെങ്ങന്നൂർ, കൊല്ലം റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളും വികസന ജോലികളും സന്ദർശിച്ചു വിലയിരുത്തി. വരാനിരിക്കുന്ന തീർത്ഥാടന കാലത്ത് റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെടാനിടയുള്ള കടുത്ത തിരക്ക് പൂർണ്ണമായും പരിഹരിക്കാനുള്ള സമഗ്രമായ പദ്ധതികൾക്കാണ് മോദി സർക്കാർ രൂപം നൽകിയിരിക്കുന്നത്.
ശബരിമലയുടെ പ്രധാന റെയിൽവേ കവാടമായ ചെങ്ങന്നൂരിലും കോട്ടയത്തും ഭക്തർക്ക് വിശ്രമിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുമുള്ള സംവിധാനങ്ങൾ വിപുലീകരിക്കും. ഭക്തരുടെ വർദ്ധിച്ചുവരുന്ന തിരക്കിനനുസരിച്ച് യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സർവീസ് നടത്തിയ 180-ഓളം പ്രത്യേക ട്രെയിനുകൾക്ക് പുറമേ, ഇത്തവണയും അയ്യപ്പഭക്തരുടെ ആവശ്യകത പൂർണ്ണമായും കണക്കിലെടുത്ത് അധിക സ്പെഷ്യൽ ട്രെയിനുകൾ ഘട്ടംഘട്ടമായി അനുവദിക്കാനാണ് കേന്ദ്ര നീക്കം. ഇതോടൊപ്പം വിശ്രമമുറികൾ, ശുചിമുറികൾ, സുരക്ഷാ ക്രമീകരണങ്ങൾ, മെഡിക്കൽ സഹായ കേന്ദ്രങ്ങൾ എന്നിവയും സജ്ജമാക്കും.
‘സ്വാമിയേ ശരണമയ്യപ്പ’ എന്ന ഭക്തിനിർഭരമായ ആപ്തവാക്യത്തോടെ, അയ്യപ്പഭക്തരുടെ യാത്രാസൗകര്യവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ മോദി സർക്കാരും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തികഞ്ഞ പ്രതിജ്ഞാബദ്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. റെയിൽവേ സ്റ്റേഷനുകളിൽ ആധുനിക രീതിയിലുള്ള ഇൻഫർമേഷൻ സെന്ററുകളും റീജിയണൽ ഹെൽപ്പ് ഡെസ്കുകളും പ്രവർത്തനം ആരംഭിക്കും. അയ്യപ്പഭക്തർക്ക് ഏറ്റവും സുഗമവും ഭക്തിനിർഭരവുമായ യാത്രയൊരുക്കാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇത്തരം വികസന മുന്നേറ്റങ്ങൾ സംസ്ഥാനത്തെ റെയിൽവേ വികസനത്തിനും പുതിയ ഊർജ്ജം പകരുമെന്ന് തത്വമയി ന്യൂസ് വിലയിരുത്തുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…