കൊവിഡിനെ നേരിടാന്‍ കടുത്ത നടപടികള്‍ വേണ്ടി വരും, വളര്‍ച്ച നിരക്ക് തിരിച്ചുപിടിക്കും:പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ വളര്‍ച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനോടൊപ്പം കൊവിഡിനെതിരായ പോരാട്ടവും മുന്നോട്ട് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് അത് സാധ്യമാകും. വളര്‍ച്ച നിരക്ക് തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ജൂണ്‍ എട്ട് മുതല്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ വരും. വൈറസിനെ നേരിടാന്‍ കടുത്ത നടപടികളും വേണ്ടി വരും. ജീവന്‍ രക്ഷിക്കലാണ് പരമപ്രധാനം. സാമ്പത്തിക പ്രതിസന്ധി മറികടക്കലും പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വയംപര്യാപ്തത കൈവരിക്കാനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണ്. ഇന്ത്യ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങളെടുക്കുന്നു. രാജ്യത്തെ വ്യാവസായിക രംഗത്ത് പൂര്‍ണവിശ്വാസമുണ്ട്. ജീവനോടൊപ്പം തന്നെ സമ്പദ്വ്യവസ്ഥയേയും രക്ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

മാറ്റങ്ങളുടെ വലിയ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്താനാണ് മുന്‍ഗണന നല്‍കുന്നതെന്നും പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടായില്ല. കൃത്യ സമയത്താണ് രാജ്യം ലോക്ക്ഡൗണിലേക്ക് പോയത്. തൊഴില്‍ മേഖല ശക്തിപ്പെടുത്തുമെന്നും സ്വകാര്യ പങ്കാളിത്തം രാജ്യത്ത് ശക്തിപ്പെടുത്തുമെന്നും അദേഹം പറഞ്ഞു.

നിക്ഷേപം, അടിസ്ഥാന സൗകര്യം, വികസനം, നൂതനാശയം, ദൃഢനിശ്ചയം എന്നിവയാണ് ഇന്ത്യയുടെ അടിത്തറ. ലോകം ഇപ്പോള്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയിലാണ് ലോകം ഇന്ന് വിശ്വസിക്കുന്നത്. രാജ്യം ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കുന്ന പാതയിലാണ്. ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഇന്ത്യ കൂടുതല്‍ ശക്തിപ്പെടും. ചെറുകിട-സൂക്ഷ്മ മേഖലയുടെ ഉണര്‍വിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദേഹം സൂചിപ്പിച്ചു.

admin

Recent Posts

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

11 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർ വീഴ്ച സമ്മതിക്കുന്ന കുറിപ്പ് പുറത്ത് ; അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…

15 mins ago

തിരുവനന്തപുരം കരുമൺകോട് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ! ഭർത്താവ് കസ്റ്റഡിയിൽ ; ഇരു കാല്‍മുട്ടുകളും തകർന്ന ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…

22 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

1 hour ago

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ല; നീതി ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കെന്ന് പ്രധാനമന്ത്രി; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…

1 hour ago