ദില്ലി : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നുവെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.ദിവസേന പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പടരുന്നതിന്റെ വേഗത്തിലും തോതിലും കുറവുണ്ട്. രാജ്യത്തു ലോക്ക് ഡൗണ്‍ നടപ്പാക്കിയശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ചു കൃത്യമായ റിപ്പോര്‍ട്ട് ലഭിച്ചതെന്നു മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി.ജനങ്ങള്‍ 21 ദിവസത്തെ അടച്ചുപൂട്ടല്‍ കൃത്യമായി പാലിച്ച്, സാമൂഹിക അകലം സൂക്ഷിച്ചാല്‍ കോവിഡിനെ പരാജയപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇന്ത്യ ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണ്. നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ, സര്‍ക്കാരും ജനങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കാതിരുന്നാല്‍ സാമൂഹിക വ്യാപനത്തിനിടയാക്കുമെന്നും അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി പ്രത്യേകം ആശുപത്രികള്‍ നിര്‍മിക്കാന്‍ 17 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി .
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…