Yogi Adityanath
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. സർക്കാർ ജോലികളിലേക്കുള്ള നിയമനത്തിൽ ഉദ്യോഗാർഥികളുടെ സ്വഭാവവും മുൻകാല പശ്ചാത്തലവും പരിശോധിക്കുന്നതിനുള്ള ചട്ടങ്ങളാണ് കർശനമാക്കിയത്. കൊലപാതകം, ബലാത്സംഗം, പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ തട്ടിപ്പ്, സൈബർ തട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവർക്ക് നിയമപ്രകാരമുള്ള അയോഗ്യത ബാധകമാകും. അക്രമത്തിലൂടെ നിലവിലെ സാമൂഹിക വ്യവസ്ഥ മാറ്റാൻ ലക്ഷ്യമിടുന്ന സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും പുതിയ നയം ലക്ഷ്യമിടുന്നു.
സംസ്ഥാന സർക്കാർ വകുപ്പുകൾക്ക് പുറമേ കോർപ്പറേഷനുകൾ, കൗൺസിലുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നേരിട്ടുള്ള നിയമനങ്ങൾക്കും പുതിയ ചട്ടങ്ങൾ ബാധകമാകും. ഉദ്യോഗാർഥികൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു വർഷത്തിലധികം താമസിച്ച ജില്ലകളിലും സ്വന്തം ജില്ലയിലും പശ്ചാത്തല പരിശോധന നടത്തും. പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാകുന്നതുവരെ നിയമനം അനിശ്ചിതമായി നീളാതിരിക്കാൻ യോഗ്യരായ ഉദ്യോഗാർഥികൾക്ക് താൽക്കാലിക നിയമന ഉത്തരവ് നൽകാനും വ്യവസ്ഥയുണ്ട്. എന്നാൽ സുരക്ഷാപ്രാധാന്യമുള്ള തസ്തികകളിൽ വിശദമായ പരിശോധന നിർബന്ധമായിരിക്കും. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ നിയമന നടപടി റദ്ദാക്കാനും കഴിയും.
അതേസമയം, രാഷ്ട്രീയ ആശയത്തിന്റെ പേരിൽ മാത്രം ഒരാളെ സർക്കാർ ജോലിയിൽനിന്ന് അയോഗ്യനാക്കാനാവില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോ അന്വേഷണം നിലനിൽക്കുന്നതോ മാത്രം അയോഗ്യതയ്ക്ക് കാരണമാകില്ല. പൊലീസ് റിപ്പോർട്ട് പ്രതികൂലമായാൽ ഉദ്യോഗാർഥിക്ക് സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരവും നൽകണം. പുതിയ നയത്തെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും വിമർശിച്ചിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ സർക്കാർ നിയന്ത്രിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാൽ അക്രമവും ഗുരുതര കുറ്റകൃത്യങ്ങളും തടയുന്നതിനൊപ്പം സർക്കാർ നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യമെന്നാണ് സർക്കാരിന്റെ നിലപാട്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തെ സമൂഹത്തിൽ അരാജകത്വം ഉണ്ടാകാൻ വേണ്ടി ദുരുപയോഗം ചെയ്യുന്ന ശകതികൾക്ക് അതിശക്തമായ മുന്നറിയിപ്പ് നൽകുന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് ഉത്തർപ്രദേശ്..
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…