Categories: India

കോവിഡിന് പിന്നാലെ കനത്ത മഴയും വെള്ളപ്പൊക്കവും; രണ്ട് ദിവസത്തേക്ക് മുംബൈയിൽ റെഡ് അലേർട്ട്

മുംബൈ : കോവിഡിന് പിന്നാലെ നഗരത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും. കഴിഞ്ഞ പത്ത് മണിക്കൂറിലധികമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിയത് മൂലം പ്രാദേശിക ട്രെയിൻ സർവീസുകളെയും റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. ഇതേ തുടർന്ന്, മുംബൈ നഗരത്തിലും സമീപ ജില്ലകളിലും രണ്ട് ദിവസത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

അടുത്ത 48 മണിക്കൂർ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ അവശ്യ സേവനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള ബാക്കി എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടണമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അഭ്യർത്ഥിച്ചു. നഗരത്തിൽ തിങ്കളാഴ്ച​ രാവിലെ എട്ടുമുതൽ ചൊവ്വാഴ്​ച രാവിലെ ആറുവരെ 230.06 മില്ലി മീറ്റർ മഴയാണ്​ ലഭിച്ചത്​. ഇതോടെ പ്രദേശം മുഴുവൻ വെള്ളം കയറുകയായിരുന്നു.

മുംബൈക്ക്​ പുറമെ താനെ, പുണെ, റായ്​ഗഡ്​, രത്​നഗിരി എന്നീ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന്​ കാലവസ്​ഥ നിരീക്ഷണ ​േകന്ദ്രം മുന്നറിയിപ്പ്​ നൽകി. മഹാരാഷ്​ട്രയുടെ തീരപ്രദേശങ്ങളിൽ മൂന്നു ദിവത്തേക്ക്​ കനത്ത കാറ്റ്​ വീശുമെന്നും മുന്നറിയിപ്പ്​ നൽകി. കുറച്ചുവർഷങ്ങളായി മു​ംബൈ നഗരം കനത്ത മഴയിൽ സ്​ഥിരമായി വെള്ളത്തിൽ മുങ്ങാറുണ്ട്​. ജൂ​ൺ, സെപ്​റ്റംബർ, ഒക്​ടോബർ മാസങ്ങളിലാണ്​ ഇവിടെ വെള്ളപ്പൊക്കം പതിവ്​.

admin

Recent Posts

എക്സിറ്റ്പോൾ : സർവകാല റെക്കോർഡിലേക്ക് വിപണികൾ ; സെൻസെക്സ് 2000 പോയിന്റ് കുതിച്ചു

മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി.…

12 mins ago

വരുന്നു വമ്പൻ ക്ഷേത്രം

ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടിൽ വരുന്നത് വമ്പൻ ക്ഷേത്രം

26 mins ago

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന. പുൽവാമയിലെ നിഹാമ മേഖലയിലാണ് സുരക്ഷ സേനയും…

30 mins ago

ഡേറ്റിംഗിന് പിന്നാലെ 93ാം വയസിൽ അഞ്ചാം വിവാഹം ! സ്വയം വാർത്താ താരമായി റൂപർട്ട് മർഡോക്ക് ; വധു അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവ

ന്യൂയോർക്ക് : മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് ശാസ്ത്രജ്ഞ എലീന സുക്കോവ(67)യെയാണ്…

1 hour ago

പുൽവാമയിലെ നിഹാമയിൽ വെടിവയ്പ്പ് ; പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമയിലാണ് വെടിവയ്പ്പ് നടക്കുന്നത്. പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുകയാണെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്.…

2 hours ago

കുരുന്നുകള്‍ അക്ഷര മുറ്റത്തേക്ക് ! സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും ; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളം : മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുട്ടികളാണ് ഇന്ന് അറിവിന്റെ മുറ്റത്തേക്ക്…

3 hours ago