Tuesday, May 21, 2024
spot_img

കോവിഡിന് പിന്നാലെ കനത്ത മഴയും വെള്ളപ്പൊക്കവും; രണ്ട് ദിവസത്തേക്ക് മുംബൈയിൽ റെഡ് അലേർട്ട്

മുംബൈ : കോവിഡിന് പിന്നാലെ നഗരത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും. കഴിഞ്ഞ പത്ത് മണിക്കൂറിലധികമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിയത് മൂലം പ്രാദേശിക ട്രെയിൻ സർവീസുകളെയും റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. ഇതേ തുടർന്ന്, മുംബൈ നഗരത്തിലും സമീപ ജില്ലകളിലും രണ്ട് ദിവസത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

അടുത്ത 48 മണിക്കൂർ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ അവശ്യ സേവനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള ബാക്കി എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടണമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അഭ്യർത്ഥിച്ചു. നഗരത്തിൽ തിങ്കളാഴ്ച​ രാവിലെ എട്ടുമുതൽ ചൊവ്വാഴ്​ച രാവിലെ ആറുവരെ 230.06 മില്ലി മീറ്റർ മഴയാണ്​ ലഭിച്ചത്​. ഇതോടെ പ്രദേശം മുഴുവൻ വെള്ളം കയറുകയായിരുന്നു.

മുംബൈക്ക്​ പുറമെ താനെ, പുണെ, റായ്​ഗഡ്​, രത്​നഗിരി എന്നീ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന്​ കാലവസ്​ഥ നിരീക്ഷണ ​േകന്ദ്രം മുന്നറിയിപ്പ്​ നൽകി. മഹാരാഷ്​ട്രയുടെ തീരപ്രദേശങ്ങളിൽ മൂന്നു ദിവത്തേക്ക്​ കനത്ത കാറ്റ്​ വീശുമെന്നും മുന്നറിയിപ്പ്​ നൽകി. കുറച്ചുവർഷങ്ങളായി മു​ംബൈ നഗരം കനത്ത മഴയിൽ സ്​ഥിരമായി വെള്ളത്തിൽ മുങ്ങാറുണ്ട്​. ജൂ​ൺ, സെപ്​റ്റംബർ, ഒക്​ടോബർ മാസങ്ങളിലാണ്​ ഇവിടെ വെള്ളപ്പൊക്കം പതിവ്​.

Related Articles

Latest Articles