Categories: Covid 19Kerala

കോവിഡില്‍ സാന്ത്വനമേകാന്‍ ‘കൂടെയുണ്ട് അങ്കണവാടികള്‍’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം : കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘കൂടെയുണ്ട് അങ്കണവാടികള്‍’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി ഗര്‍ഭിണികളുമായി മന്ത്രി സംവദിക്കുകയും ക്ഷേമമന്വേഷിക്കുകയും ചെയ്തു.കോവിഡ് വ്യാപന സാധ്യതയുള്ളതിനാല്‍ സാമൂഹിക അകലം പാലിക്കാന്‍ മൊബൈല്‍ ഫോണുകള്‍ വഴിയായിരിക്കും സാമൂഹ്യാധിഷ്ഠിത ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ഗുണഭോക്താക്കളുടെ സൗകര്യങ്ങള്‍ അനുസരിച്ച് രണ്ട് തരത്തിലാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. വാട്സാപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ വഴിയോ ഫോണിലെ കോണ്‍ഫറന്‍സ് കോള്‍ വഴിയോ ഇത് നടത്തും. അങ്കണവാടി വര്‍ക്കറും ഏഴ് ഗുണഭോക്താക്കളും അടങ്ങുന്നതായിരിക്കും ഈ ഗ്രൂപ്പ് വീഡിയോ കോള്‍. ഏഴില്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ ഉണ്ടെങ്കില്‍ ആളുകളുടെ എണ്ണം അനുസരിച്ച് കൂടുതല്‍ ഗ്രൂപ്പ് വീഡിയോ കോളുകള്‍ നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ഓരോ മാസവും ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യാധിഷ്ഠിത പരിപാടികള്‍ നടത്തുക. ഈ മാസത്തെ വിഷയം ‘ഗര്‍ഭകാലവും കോറോണയും’ ആണ്. ഈ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ഗര്‍ഭിണികളുടെ ക്ഷേമം അന്വേഷിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. ഓരോ വിഷയത്തിലും നടത്തുന്ന ഗ്രൂപ്പ് വീഡിയോ കോളിന്റെ ക്രമവും അവതരണ ശൈലിയും പങ്കുവയ്ക്കേണ്ട സന്ദേശങ്ങളും അനുബന്ധമായി വനിതാ ശിശുവികസന വകുപ്പ് നല്‍കുന്നതായിരിക്കും.

ഗുണഭോക്താക്കള്‍ക്ക് ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ആവശ്യമായ പിന്തുണ നല്‍കുക, പരസ്പര ചര്‍ച്ചകളിലൂടെ ആകുലതകള്‍ പരിഹരിക്കുക, ഗുണഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള പരിജ്ഞാനം ലഭ്യമാക്കുക, പരാമര്‍ശ സേവനങ്ങളെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുക, ഗുണപരമായ മാതൃകകള്‍ പങ്കുവയ്ക്കുകയും ശേഖരിക്കുകയും ചെയ്യുക, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ഏത് പ്രതികൂല സാഹചര്യങ്ങളിലും അങ്കണവാടികള്‍ ഗുണഭോക്താക്കള്‍ക്കൊപ്പമുണ്ടാകുക, സാധ്യമായ ഇടപെടലുകളിലൂടെ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്രദമായ സ്വഭാവ പരിവര്‍ത്തനം സൃഷ്ടിക്കുക, അങ്കണവാടി ഗുണഭോക്താക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തുക എന്നിവയാണ് കൂടെയുണ്ട് അങ്കണവാടികളിലൂടെ നടത്തുന്ന സാമൂഹ്യാധിഷ്ഠിത പ്രവര്‍ത്തനത്തിന്റെ പ്രധാനമായ ലക്ഷ്യങ്ങള്‍.സംസ്ഥാനത്തെ കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ അങ്കണവാടി ജീവനക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ‘കുടുംബങ്ങളിലേക്ക് അങ്കണവാടി’ എന്ന പേരില്‍ ഫോണിലൂടെ അറിയിപ്പുകള്‍, സംശയനിവാരണം, വിവരശേഖരണം, പരാമര്‍ശ സേവനങ്ങള്‍, വയോജനങ്ങളുടെ ക്ഷേമാന്വേഷണവും വിവരശേഖരണവും തുടങ്ങി സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 44 ലക്ഷത്തോളം വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു.വീഡിയോ കോണ്‍ഫറന്‍സില്‍ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, അസി. ഡയറക്ടര്‍മാരായ ബിന്ദു ഗോപിനാഥ്, എസ്.എന്‍. ശിവന്യ എന്നിവര്‍ പങ്കെടുത്തു.

Anandhu Ajitha

Recent Posts

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

10 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

10 hours ago

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…

12 hours ago

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…

12 hours ago

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…

14 hours ago

ഭീകരതയെ ഒറ്റക്കെട്ടായി നേരിടും!! ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തമാക്കുമെന്ന് മോദിയും നെതന്യാഹുവും

ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…

14 hours ago