തിരുവനന്തപുരം: രോഗ ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികളെ വീട്ടിൽ താമസിപ്പിച്ച് ചികിത്സിക്കുന്ന രീതി ഇനി’മുതൽ സംസ്ഥാനത്തും നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇതായിപ്പോൾ ഇതുമായി ബന്ധപ്പെട്ട പ്രോട്ടോകോളുകൾ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ച് ആരോഗ്യവകുപ്പ്. കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങളെ പിന്തുടർന്നുകൊണ്ടാണ് കേരളവും കരട് പ്രോട്ടോക്കോൾ തയ്യാറാക്കുന്നത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതിന് തുടർന്ന് ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഐ.സി.എം.ആറും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയും വീട്ടിലെ ചികിത്സയ്ക്ക ശുപാര്‍ശ നല്‍കിയെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല. ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടെയാണ് സര്‍ക്കാര്‍ ഇതേക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
കരട് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ :
ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങളുള്ളതോ ആയ കൊവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ നടത്താം.
ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മറ്റ് കുടുംബാംഗങ്ങളുമായി സമ്ബര്‍ക്കം വരരുത്.
24 മണിക്കൂറും രോഗിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് ഒരാളുടെ സേവനം ലഭ്യമാക്കണം.
രോഗിയും രോഗിയുടെ കാര്യങ്ങള്‍ നോക്കുന്നവരും സുരക്ഷ ഉറപ്പാക്കണം.
വീടിന് സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ സേവനം ഉറപ്പാക്കണം, ഏത് സമയത്തും ബന്ധപ്പെടാന്‍ ഫോണ്‍ നമ്ബര്‍ ഉണ്ടാകണം.
രോഗം മൂര്‍ച്ഛിക്കുന്ന സാഹചര്യമുണ്ടായാല്‍ വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്താന്‍ ഗതാഗതസൗകര്യം ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യത്തിന് ആംബുലന്‍സും വേണം
10 വയസിന് താഴെയുള്ള കുട്ടികളെയും 65 വയസിന് മുകളിലുള്ളവര്‍ക്കുമായി റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനം വേണം.
രോഗിയുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ച് ദിവസവും ജില്ലാ സര്‍വെയലന്‍സ് ഓഫീസറെ അറിയിക്കണം.
ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതും നല്ലതാണ്.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളും സ്വീകരിക്കണം.
രോഗം പൂര്‍ണമായി ഭേദമായെന്ന ലാബ് റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷമേ വീട്ടിലെ ചികിത്സ അവസാനിപ്പിക്കാവൂ
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…