തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റംവരുത്തി ആരോഗ്യവകുപ്പ്. ഇനി മുതൽ ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ, പി.സി.ആര്‍ ടെസ്റ്റ് നടത്തിയായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. എന്നാൽ, ആന്‍റിജന്‍ ടെസ്റ്റ് നടത്തിയാല്‍ അരമണിക്കൂറില്‍ തന്നെ റിസള്‍ട്ട് അറിയാം.
കോവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പോസിറ്റീവ് ഫലത്തിന് പത്ത് ദിവസത്തിന് ശേഷം ആന്‍റിജന്‍ ടെസ്റ്റ് നടത്താം. ഇത് നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാമെന്നാണ് പുതിയ മാനദണ്ഡം. എന്നാല്‍ ഇതിന് ശേഷം ഏഴ് ദിവസം സമ്പർക്ക വിലക്ക് പാലിക്കണമെന്നാണ് കണക്ക്. അതേസമയം കാര്യമായ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരാണെങ്കില്‍ ആദ്യത്തെ പോസിറ്റീവ് ഫലം വന്ന് 14 ദിവസത്തിന് ശേഷം പരിശോധന നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
ഇത് രണ്ടാം തവണയാണ് ആരോഗ്യ വകുപ്പ് ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തുന്നത് . നേരത്തെ രണ്ട് പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നുറപ്പിച്ച ശേഷമായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ അത് പിന്നീട് ഒറ്റത്തവണയാക്കി ചുരുക്കി. ഈ തീരുമാനത്തിലാണ് വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…