തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ഏഴും, മലപ്പുറത്തു നാലും, കണ്ണൂര്‍ മൂന്നും, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ രണ്ടും കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, ആലപ്പുഴ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രോഗം ബാധിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും 11 പേര്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും വന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരാള്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ ഇതുവരെ 666 പേര്‍ക്കു രോഗം ബാധിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 161 പേരാണ്.സംസ്ഥാനത്ത് ഇപ്പോള്‍ 74,398 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 73,365 പേര്‍ വീടുകളിലും 533 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 156 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48,543 സാപിള്‍ പരിശോധനക്ക് അയച്ചു. 46,961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇനി കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം,എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതുപോലെ തന്നെ നടത്തും. ഈ മാസം 26 മുതല്‍ മേയ് 31 വരെ പരീക്ഷകള്‍ നടക്കും. പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി വിശദമാക്കി.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…