ഉത്തർപ്രദേശ് : അന്യസംസ്ഥാന തൊഴിലാളികള്ക്ക് ബസ് ഏര്പ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല് മീഡിയകളില് കോണ്ഗ്രസ് പ്രവര്ത്തകര് പ്രചരിപ്പിച്ച ചിത്രം വ്യാജം. ഉത്തർപ്രദേശ് അതിര്ത്തിയില് ആയിരം ബസുകള് സജ്ജമാണെന്നും യോഗി സര്ക്കാര് അനുമതി നല്കിയാല് മതിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ഇതോടെ കിലോമീറ്ററുകള് നീളുന്ന ബസുകളുടെ ചിത്രം പങ്കുവെച്ച് സോഷ്യല് മീഡിയകളില് കോണ്ഗ്രസ് പ്രവര്ത്തകര് പ്രചരണവും ആരംഭിച്ചിരുന്നു. എന്നാല് ഈ ചിത്രം കഴിഞ്ഞ വര്ഷം കുംഭമേളയില് പങ്കെടുക്കുന്നവര്ക്കായി ഉത്തര്പ്രദേശ് സര്ക്കാര് പ്രയാഗ് രാജില് തയാറാക്കിയ 500 ബസുകളുടെ ചിത്രമായിരുന്നു. യുപി റോഡ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന് 500 പ്രത്യേക ബസുകള് അണിനിരത്തി അന്ന് ഗിന്നസ് ബുക്കില് ഇടംനേടിയിരുന്നു. ഓള് ഇന്ത്യ മഹിളാ കോണ്ഗ്രസ് പ്രസിഡന്റായ സുഷ്മിത ദേവ് തന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടില് ഈ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെ കോണ്ഗ്രസ് പ്രവര്ത്തകരും ചിത്രം ഏറ്റെടുത്തു. കേരളത്തിലും ചിത്രം വലിയ തോതില് പ്രചരിച്ചിരുന്നു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…