Categories: Covid 19

കോവിഡ് വാക്സിൻ ; പ്രഥമ പരിഗണന ഇന്ത്യക്ക്, ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കും

ദില്ലി : പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂ ട്ട് നിർമിക്കുന്ന കോവിഡ് വാക്സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നൽകുമെന്ന് സിഇ ഒ അദർ പൂനവാല . ഒരു വർഷത്തിനുള്ളിൽ 100 കോടി ഡോസ് വാക്സിൻ നിർമിക്കാനാണ് ശ്രമം അതിൽ 50 ശതമാനം ഇന്ത്യയ്ക്ക് നൽകും. ബാക്കി വരുന്നതേ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യൂവെന്ന് പൂനവാല പറഞ്ഞു. പ്രതിരോധ പരിപാടികളുടെ ഭാഗമായി ജനങ്ങൾ കാശ് കൊടുത്ത് വാങ്ങേണ്ടെന്നും സർക്കാർ വഴി സൗജന്യമായാണ് ലഭിക്കുകയെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു.

വാക്സിന്റെ ട്രയൽ ഫലപ്രദമായാൽ ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്നാകും സെറം വാക്സിനുകളുടെ നിർമാണം നടത്തുകയെന്ന് അദ്ദേഹം അറിയിച്ചു . ഓക്സ്ഫഡ് സര്‍വകലാശാല സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഉല്‍പദാന കരാറുണ്ടാക്കിയിട്ടുണ്ട്. ഒാക്സ്ഫഡ് വാക്സിന്‍റെ അന്തിമഘട്ട പരീക്ഷണം വിജയിച്ചാല്‍ അതിവേഗം ഇന്ത്യയിലും മിതമായ വിലയില്‍ ലഭ്യമാക്കാനാകുമെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രതീക്ഷ.

ഓഗസ്റ്റില്‍ ഇന്ത്യയില്‍ മനുഷ്യ പരീക്ഷണങ്ങളും ആരംഭിക്കും. നിലവിലെ സാഹചര്യത്തെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും അടിസ്ഥാനമാക്കി ഈ വര്‍ഷം അവസാനത്തോടെ അസ്ട്രസെനെക ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. യുഎസ് ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ കോഡജെനിക്‌സുമായി ചേര്‍ന്നും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക് കടന്നു.

‘ആസ്ട്രാസെനെക ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍, കോഡജെനിക്‌സ് എന്നിവ കൂടാതെ, ലോകമെമ്പാടുമുള്ള ഒന്നിലധികം സ്ഥാപനങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ ഓസ്ട്രിയയിലെ തെമിസും മറ്റ് രണ്ട് പേരും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നിതി ആയോഗ് അറിയിച്ചു. വാക്സിനു വിലനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും , പരീക്ഷണം തുടരുന്നതിനൊപ്പം തന്നെ വിതരണസാധ്യതയും ആലോചിക്കുന്നതെന്ന് നീതി ആയോഗ് കൂട്ടിച്ചേർത്തു.

Anandhu Ajitha

Recent Posts

ധ്യാനിന്റെ 37-ാം ജന്മദിനത്തിൽ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം; ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത അച്ഛൻ – മകൻ കോംബോ

സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…

36 minutes ago

മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം | HEALTH TRACK

മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…

50 minutes ago

“ഇന്ത്യക്കാരനാണോ നിങ്ങൾ?” ! IFFK-യിൽ മാദ്ധ്യമങ്ങളെ തകർത്തെറിഞ്ഞ റസൂൽ പൂക്കൂട്ടിയുടെ ചോദ്യം

IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…

1 hour ago

പ്രിയ ശ്രീനിയെ അവസാന നോക്ക് കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ ..എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം തുടരുന്നു

കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…

1 hour ago

ഭാരതത്തിനെതിരെയുള്ള .5 ഫ്രണ്ട് അഥവാ അർദ്ധ മുന്നണി : ഭാരതത്തിന്റെ ആന്തരിക ശത്രുക്കൾ ആരൊക്കെയാണ് ?

ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…

2 hours ago

ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്ന് ബംഗ്ലാദേശിൽ വ്യാപക കലാപം | CONFLICT IN BANGLADESH

വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…

3 hours ago