Categories: Covid 19Kerala

കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ്. രോഗബാധ ഏറ്റവും ഉയര്‍ന്ന ദിനം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. 1,715 പേര്‍ രോഗമുക്തി നേടി.

കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ 1,216 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 92 പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തുനിന്ന് വന്ന 60 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്ന 108 പേര്‍ക്കും 30 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാമ്പിളുകള്‍ പരിശോധിച്ചു.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് 485 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 435 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 33 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 777 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

മറ്റ് ജില്ലകളില്‍ കോവിഡ് പോസിറ്റീവ് ആയവരുടെ കണക്ക്: കോഴിക്കോട്-173, ആലപ്പുഴ-169, മലപ്പുറം-114, എറണാകുളം-101,കാസര്‍കോട്-73, തൃശ്ശൂര്‍-64 കണ്ണൂര്‍-57, കൊല്ലം-41, ഇടുക്കി-41, പാലക്കാട്-39, പത്തനംതിട്ട-38, കോട്ടയം-15 വയനാട്-10.

admin

Recent Posts

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു ; ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട്…

17 mins ago

എക്സിറ്റ്പോൾ : സർവകാല റെക്കോർഡിലേക്ക് വിപണികൾ ; സെൻസെക്സ് 2000 പോയിന്റ് കുതിച്ചു

മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി.…

45 mins ago

വരുന്നു വമ്പൻ ക്ഷേത്രം

ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടിൽ വരുന്നത് വമ്പൻ ക്ഷേത്രം

59 mins ago

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന. പുൽവാമയിലെ നിഹാമ മേഖലയിലാണ് സുരക്ഷ സേനയും…

1 hour ago

ഡേറ്റിംഗിന് പിന്നാലെ 93ാം വയസിൽ അഞ്ചാം വിവാഹം ! സ്വയം വാർത്താ താരമായി റൂപർട്ട് മർഡോക്ക് ; വധു അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവ

ന്യൂയോർക്ക് : മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് ശാസ്ത്രജ്ഞ എലീന സുക്കോവ(67)യെയാണ്…

2 hours ago

പുൽവാമയിലെ നിഹാമയിൽ വെടിവയ്പ്പ് ; പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമയിലാണ് വെടിവയ്പ്പ് നടക്കുന്നത്. പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുകയാണെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്.…

2 hours ago