തിരുവനന്തപുരം:കേരളത്തിൽ കോവിഡ് -19 ബാധയില്‍ രണ്ടാമത്തെ മരണം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വലിയൊരു വ്യാപനത്തിലേക്ക് പോകാനിടയില്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍.
അടുത്ത ഞായറാഴ്ച്ചയോടെ വ്യാപനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്ത് വരുമെന്ന് കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ ചുമതല സമര്‍ത്ഥമായി നിര്‍വഹിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് പറഞ്ഞു. വിദേശത്തു നിന്നുള്ള അവസാന യാത്രാ വിമാനം വന്നത് മാര്‍ച്ച് 22 നായിരുന്നു. അതനുസരിച്ച് അടുത്ത ഞായറാഴ്ചയാകുമ്പോൾ 14 ദിവസം പിന്നിടും. അപ്പോള്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഒരു തോത് നിര്‍ണയിക്കാനാവും എന്ന കണക്കു കൂട്ടലിലാണ് അധികൃതർ.
വിദേശങ്ങളില്‍ നിന്ന് ഏറ്റവുമൊടുവില്‍ വന്നവര്‍ക്കും അവരുമായി സമ്പർക്കത്തിലേര്‍പ്പെട്ടവര്‍ക്കും വൈറസ് ബാധയുണ്ടായോ എന്ന ചിത്രം ഞായറാഴ്ച്ചയോടെ അറിയാം. മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കുമോ ഇല്ലയോ എന്നതും മനസ്സിലാകും. കേരളത്തില്‍ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കാനുള്ള സാധ്യത വളരെ കുറവാണെന്നും രാജീവ് സദാനന്ദന് പറഞ്ഞു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…