ദില്ലി:ലഡാക്കില്‍ നമ്മുടെ ധീരസൈനികർ ചെയ്ത ത്യാഗത്തില്‍ രാജ്യം അഭിമാനിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവന്‍ അര്‍പ്പിച്ച ധീരര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി ഗരീബ് കല്യാണ്‍ റോജര്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ പറഞ്ഞു.
ഇന്ത്യയിലെ ഗ്രാമങ്ങള്‍ കൊറോണയ്‌ക്കെതിരെ പോരാടിയ രീതി നഗരങ്ങള്‍ക്ക് വലിയൊരു പാഠം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണയെന്ന വലിയ പ്രതിസന്ധിക്ക് മുന്നില്‍ ലോകം മുഴുവന്‍ വിറച്ച് നിന്നപ്പോഴും ഇന്ത്യയിലെ ഗ്രാമങ്ങള്‍ ഉറച്ച് നിന്നുവെന്നും മോദി പറഞ്ഞു.കൊറോണ-ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാണിത്.
“ലോക്ക്ഡൗണ്‍ സമയത്ത് വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളില്‍ ഭൂരിഭാഗവും അവരുടെ കഠിനാധ്വാനവും കഴിവുകളും ഉപയോഗിച്ച് അവരുടെ ഗ്രാമത്തിന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു.ഈ പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് അവരുടെ വീടിനടുത്ത് ജോലി നല്‍കാനാണ് ഞങ്ങളുടെ ശ്രമം’. നിങ്ങളുടെ നൈപുണ്യവും കഠിനാധ്വാനവുമായി നഗരങ്ങള്‍ മുന്നേറുകയായിരുന്നു, ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഗ്രാമത്തെയും പ്രദേശത്തെയും മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘രാജ്യം എന്റെ സുഹൃത്തുക്കളായ തൊഴിലാളികളുടെ വികാരങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നു. ഈ ആവശ്യവും വികാരവും നിറവേറ്റുന്നതിനുള്ള പ്രധാന ഉപകരണമാണ് ബീഹാറിലെ ഖഗേരിയയില്‍ നിന്ന് ആരംഭിക്കുന്ന ‘ഗരീബ് കല്യാണ്‍ റോജര്‍ അഭിയാന്‍’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…