Sports

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.
കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ് യോഗ്യത പോലും നേടാനാകാതെ, പരാജയത്തിന്റെ കയ്പുനീർ കുടിച്ച് തലതാഴ്ത്തി മൈതാനം വിടേണ്ടി വന്ന ഒരു കൂട്ടം പെൺകുട്ടികൾ.മാദ്ധ്യമങ്ങളും ആരാധകരും ഒരുപോലെ എഴുതിത്തള്ളിയവർ. പക്ഷേ, തോൽവികളിൽ നിന്ന് അവർ പഠിക്കുകയായിരുന്നു.നിശബ്ദമായി, തങ്ങളുടെ സമയം വരുമെന്ന ഉറപ്പോടെ.അതെ ഇന്ന് സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്ന ഈ ആഹ്ലാദപ്രകടനം വെറുമൊരു വിജയത്തിന്റേതല്ല.

44 വർഷത്തെ ദീർഘമായ കാത്തിരിപ്പും, പ്രതികാരവും, അതിജീവനവുമാണ് ഈ കണ്ണീരിലും ചിരിയിലുമുള്ളത്.1982 ഡൽഹിയുടെ മണ്ണിൽ ഇന്ത്യയുടെ പെൺപട ഏഷ്യൻ ഗെയിംസിന്റെ കനകക്കിരീടത്തിൽ മുത്തമിട്ട വർഷം. അതിനുശേഷം നാലര പതിറ്റാണ്ടോളം ആ സ്വർണ്ണമെഡൽ ഇന്ത്യക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. പലരും വന്നു, പല തവണ ഫൈനലിൽ കാലിടറി, വെള്ളിയിലും വെങ്കലത്തിലും ഒതുങ്ങി.എന്നാൽ 2026 ഒക്ടോബർ 2 വെള്ളിയാഴ്ച, ആ ചരിത്രം മാറിയെഴുതപ്പെടാൻ പോവുകയായിരുന്നു. എതിരാളികൾ നിസ്സാരക്കാരല്ല—ലോക റാങ്കിംഗിൽ മുൻപന്തിയിലുള്ള, ഏഷ്യയിലെ വൻശക്തികളായ ചൈന! കളി തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ ട്രാഫിക് ബ്ലോക്കിൽ പെട്ട് സ്റ്റേഡിയത്തിലേക്ക് വൈകിയെത്തിയ ഇന്ത്യൻ ടീം, മനസ്സിൽ ഒരൊറ്റ ഉറപ്പോടെയാണ് ടർഫിലേക്ക് ഇറങ്ങിയത്: “ഇന്നല്ലെങ്കിൽ ഇനിയില്ല.”മത്സരം തുടങ്ങി പത്താം മിനിറ്റ്! ആ നിമിഷം ഇന്ത്യയൊട്ടാകെയുള്ള ഹോക്കി ആരാധകരുടെ നെഞ്ചിടിപ്പ് നിലച്ചു. കളിമൈതാനത്ത് പന്ത് ലാൽറെംസിയാമിയുടെ സ്റ്റിക്കിലേക്ക്.ധീരം. കൃത്യം.ഒരു മിന്നൽ പോലെയുള്ള റിവേഴ്സ് സ്റ്റിക്ക് സ്ട്രൈക്ക്. ചൈനീസ് ഡിഫൻഡർമാരെയും ഗോൾകീപ്പറെയും കാഴ്ചക്കാരാക്കി പന്ത് വലയിൽ! GOAL! ഇന്ത്യ 1-0 ന് മുന്നിൽ.പക്ഷേ കളി അവിടെ തീർന്നില്ല. ഒരൊറ്റ ഗോളിന്റെ കടത്തിന് തിരിച്ചടിക്കാൻ ചൈന സർവ്വകലാശക്തിയുമെടുത്ത് ആക്രമിച്ചു കയറി. എന്നാൽ അന്ന് ഇന്ത്യൻ ഗോൾപോസ്റ്റിന് മുന്നിൽ കോട്ടകെട്ടിയത് ഗോൾകീപ്പർ ബിച്ചു ദേവിയും നമ്മുടെ പ്രതിരോധ നിരയുമായിരുന്നു. ചൈനയുടെ ഓരോ ആക്രമണത്തെയും സ്വന്തം ശരീരം കൊണ്ട് തടഞ്ഞുനിർത്തിയ ഇന്ത്യൻ പെൺപട, ആ ഒരൊറ്റ ഗോളിന്റെ ലീഡ് അവസാന വിസിൽ മുഴങ്ങുന്നത് വരെ കാത്തുസൂക്ഷിച്ചു.വിസിൽ മുഴങ്ങി ഇന്ത്യയ്ക്ക് 1-0 ന് ചരിത്രവിജയം.

44 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസ് സ്വർണ്ണം വീണ്ടും ഭാരതമണ്ണിലേക്ക്.ഈ ഒരൊറ്റ സ്വർണ്ണമെഡൽ വിജയത്തോടെ എന്താണ് സംഭവിച്ചതെന്ന് അറിയാമോ? 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്ക് (LA 2028 Olympics) ഇന്ത്യൻ വനിതാ ടീം ഇനി യോഗ്യതാ മത്സരങ്ങൾ കളിച്ച് ബുദ്ധിമുട്ടേണ്ടതില്ല. ഡയറക്ട് എൻട്രി.കഴിഞ്ഞ ഒളിമ്പിക്സിന് യോഗ്യത നേടാനാകാതെ വിങ്ങിപ്പൊട്ടിയ അതേ പെൺകുട്ടികൾ, ഇന്ന് തങ്ങളുടെ ചോരയും നീരും നൽകി അടുത്ത ഒളിമ്പിക്സിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നു! ഡഗ് ഔട്ടിൽ അവർ തുള്ളിച്ചാടിയതും, പതാകയേന്തി മൈതാനത്ത് വിതുമ്പിയതും വെറുതെയല്ല. അത് അവരെ പരിഹസിച്ചവർക്കുള്ള മറുപടിയായിരുന്നു.അതെ… സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ വെറുമൊരു നൃത്തമല്ല, കഠിനാധ്വാനത്തിന്റെ, നിശ്ചയദാർഢ്യത്തിന്റെ, മായാത്ത സ്വപ്നങ്ങളുടെ ആഘോഷമാണ്44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഭാരതത്തിന്റെ പെൺകരുത്ത് ലോകത്തിന് മുന്നിൽ വീണ്ടും തെളിയിച്ചിരിക്കുന്നു. കളി കാണുന്ന ഏതൊരു ഇന്ത്യക്കാരന്റെയും കണ്ണുനിറയ്ക്കുന്ന, നെഞ്ച് വിടർത്തുന്ന നിമിഷം.

anjaliv

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

12 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

13 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago