ഇന്ത്യ- ചൈന സംഘർഷത്തിൽ പുതിയ സംഭവ വികാസങ്ങൾ രൂപപ്പെടുന്നു. ചൈനയെ സഹായിക്കാൻ പാകിസ്താനും അവിടുത്തെ ഭീകര സംഘടനകളും കൈകോർക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പാക് അധീന മേഖലയായ ഗിൽജിത് ബാൾട്ടിസ്താനിലേക്ക് പാകിസ്താൻ കൂടുതൽ സൈനികരെ വിന്യസിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിന് പുറമെ പാകിസ്താനിലെ അൽ ബാദർ എന്ന ഭീകര സംഘടനയുമായി ചൈനീസ് സൈന്യം ചർച്ചകൾ നടത്തിയെന്നും കശ്മീരിൽ ഭീകരാക്രമണം നടത്താൻ അവർ പദ്ധതിയിടുന്നുവെന്നുമാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യയ്ക്കെതിരെ രണ്ടുരീതിയിലുള്ള പോർമുഖം തുറക്കാനുള്ള അവസരമായി പാകിസ്താൻ ഇതിനെ കാണുകയാണ്. വിഷയത്തിൽ ഇന്ത്യൻ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും നിരവധി തവണ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്.
ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് പാകിസ്താന്റെ ശ്രമങ്ങളെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നത്. ആക്രമണ പദ്ധതിയുമായി 100 പാക് തീവ്രവാദികൾ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
സമീപപകാലത്ത് നടന്ന പല ഏറ്റുമുട്ടലുകളിലും അധികം കൊല്ലപ്പെടുന്നത് കശ്മീരിൽ നിന്നുള്ള ഭീകരവാദികളാണ്. പാകിസ്താനിൽ നിന്നുള്ള ഭീകരർ വളരെ കുറച്ചുമാത്രമേ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിട്ടുള്ളു.
പാക് ചാരസംഘടനയായ ഐഎസ്ഐയും ചൈനീസ് സൈന്യവും തമ്മിൽ രഹസ്യ ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് വിവരം.
ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപം കിഴക്കൻ ലഡാക്കിനടുത്തേക്ക് 20,000 സൈനികരെ പാകിസ്താൻ വിന്യസിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ലഡാക്കിൽ ഇന്ത്യയുമായി സംഘർഷമുണ്ടായതിന് പിന്നാലെ ഏകദേശം ഇത്രത്തോളം സൈനികരെ ചൈന ലഡാക്ക് മേഖലയിൽ വിന്യസിച്ചിരുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…