Featured

ജാള്യത മറയ്ക്കാൻ ക്യൂബയിൽ പോവാനൊരുങ്ങി പിണറായിയും കൂട്ടരും

അങ്ങനെ നമ്മുടെ മുഖ്യമന്ത്രിയുടെ യുഎഇ യാത്ര ഗോവിന്ദയായി ! പോകാനുള്ള അനുമതി കേന്ദ്രം അപ്പാടെ നിഷേധിച്ചു. അതുകൊണ്ടു തന്നെ അബുദാബി ബിസിനസ് മീറ്റിന് ഇനി പങ്കെടുക്കുക ഉദ്യോഗസ്ഥ സംഘംമായിരിക്കും. ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ദില്ലിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള വേണുരാജാമണി എന്നിവരെയാണ് ബിസിനസ് മീറ്റിന് അയയ്ക്കാൻ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പാവം നമ്മുടെ മുഖ്യൻ സാധാരണക്കാരുടെ കാശും മുടക്കി യുഎഇ വരെ ഒന്ന് പോയി കറങ്ങീട്ട് വരാമെന്നു കരുതിയതാ… പക്ഷെ നടന്നില്ല.

ഇപ്പൊ മുഖ്യൻ വിഷമം അത് മാത്രമല്ല കേട്ടോ കേന്ദ്രസര്‍ക്കാര്‍ യുഎഇ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഉറപ്പായതോടെ ജൂണിൽ അദ്ദേഹം തീരുമാനിച്ചിരുന്ന അമേരിക്കൻ യാത്ര നടക്കുമോ എന്ന ആശങ്കയിലാണ് പിണറായി വിജയൻ. നിലവിലെ സാഹചര്യം മൂലം യുഎഇയില്‍ മുഖ്യമന്ത്രിയെ കാത്തിരുന്ന സിപിഎം ആഭിമുഖ്യമുള്ള സംഘടനകൾ സ്വീകരണ പരിപാടികൾ ഏകോപിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വരവ് റദ്ദാക്കിയതോടെ പരിപാടികൾ എല്ലാം തന്നെ ഇടത് സംഘടനാ പ്രവർത്തകർ നിരോധിച്ചു.

രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായിട്ടാണ് യുഎഇയില്‍ പ്രവാസികളെ അഭിസംബോധന ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ യാത്രാനുമതി നല്‍കാതെ വന്നതോടെ പൗരസ്വീകരണം നടത്താനുള്ള നീക്കം പാളി. കേരളത്തിൽ മതിയായ രീതിയിൽ ഭരണം നടത്താതെ യുഎഇയിൽ പോയി പ്രവാസികളെ അഭിസംബോധന ചെയ്തിട്ടെന്തു കാര്യം എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഇവിടെ കിടന്ന് തള്ളുന്നത് പോരാഞ്ഞിട്ടായിരിക്കും അങ്ങോട്ടേക്ക് എഴുന്നള്ളുന്നത്. കേന്ദ്രം യാത്ര നിഷേധിച്ചതോടെ പൗരസ്വീകരണം ഒഴിവാക്കി നിക്ഷേപകസംഗമത്തിന് മാത്രമായി പോകാനുള്ള യാത്രാ അനുമതി മുഖ്യമന്ത്രി തേടിയെങ്കിലും അതും വിജയിച്ചില്ല. ഖദാ ഹുവായയി എന്ന് പറഞ്ഞ മതിയല്ലോ കാര്യങ്ങൾ. ഇനി അമേരിക്കൻ യാത്ര എന്തായി തീരുമെന്ന് കണ്ടറിയാം.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago