Kerala

പ്രവീണ്‍ നാഥിന്റെ മരണം; പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശ്ശൂർ: കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവിനെയാണ് വിഷം കഴിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് അയ്യന്തോളിലെ വാടക വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ പ്രവീണ്‍ നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീണ്‍ വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായ കാര്യങ്ങളെ ചില ഓണ്‍ലൈനിലെ ചില മാദ്ധ്യമങ്ങള്‍ ആഘോഷമാക്കിയതാണ് പ്രവീണിനെ വേദനിപ്പിച്ചതെന്ന് റിപോര്‍ട്ടുകള്‍. അതിന് തുടര്‍ന്ന് പ്രവീണിന് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ബോഡി ബില്‍ഡര്‍ ആയിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചിരുന്നു.

anaswara baburaj

Recent Posts

ചട്ടങ്ങൾ കാറ്റിൽ പറത്തി ഇടത് സംഘടനാ നേതാവ് തട്ടിയത് ലക്ഷങ്ങൾ!! | TATWAMAYI EXCLUSIVE

സാമ്പത്തിക പ്രതിസന്ധിയും നിയമവും ചട്ടങ്ങളും സഖാക്കൾക്ക് ബാധകമല്ലേ?? #kerala #communist #leavesuurender #kgoa

2 hours ago

വനംവകുപ്പിനെതിരേ വാര്‍ത്തനല്‍കിയതിന് മാദ്ധ്യമപ്രവര്‍ത്തകന് പോലീസ് മ-ര്‍-ദ്ദ-നം |EDIT OR REAL|

മാദ്ധ്യമപ്രവര്‍ത്തകനായ റൂബിന്‍ ലാലിനെതിരെ വനംവകുപ്പ് ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് പൊലീസ് മ-ര്‍-ദ്ദി-ച്ചെ-ന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ ഇടപെടുന്നു.…

2 hours ago

ജൂൺ ഒന്നിലെ ഇൻഡി സഖ്യത്തിന്റെ മുന്നണി യോഗം !തൃണമൂല്‍ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി പ്രതിപക്ഷ മുന്നണിയായ ഇൻഡി മുന്നണി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്.…

3 hours ago

പിന്നിൽ നടന്ന ഭാരതം ഇന്ന് ഏറ്റവും മുൻപിൽ !

നയിക്കുന്നത് പ്രധാനസേവകൻ മോദി ; ഭാരതം പിന്നെന്തിന് ഭയക്കണമെന്ന് ലോകരാജ്യങ്ങൾ !

3 hours ago

ഗുണ്ടാനേതാവിന്റെ വിരുന്നിൽ DySPയും പോലീസുകാരും പങ്കെടുത്ത സംഭവം ! ഉദ്യോഗസ്ഥർക്കെതിരെ ഡിഐജിക്ക് റിപ്പോർട്ട്‌ നൽകിയതായി ആലുവ റൂറൽ എസ്പി

ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് നടത്തിയ വിരുന്നിൽ ആലപ്പുഴയിലെ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുത്ത സംഭവത്തിൽ ഇവർക്കെതിരെ ഡിഐജിക്ക്…

3 hours ago

മോദിയില്‍ പൂര്‍ണ്ണ വിശ്വാസം ; രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് മടങ്ങിക്കോ !

സൊന്നത് താൻ സെയ്‌വാൻ ; മോദിയുടെ വാക്ക് ഫലിച്ചതിൽ അമ്പരന്ന് കുത്ത് ഇന്ത്യ മുന്നണി !

4 hours ago