Categories: India

ട്രെയിനുകളിൽ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.കൂടുതൽ ട്രെയിനുകൾ

ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ബുക്കിംഗ് രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നാലു ലക്ഷത്തിലേറെ സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ എത്തിയത്. 73 പാസഞ്ചര്‍ ട്രെയിനുകളിലേക്കായി 1,49,025 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

കുടുതല്‍ ആളുകള്‍ വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും നഗരങ്ങളിലെതൊഴിലിടങ്ങളിലേിക്ക് തിരിച്ചെത്തുന്നവരുടെയും എണ്ണം കൂടിവരികയാണെന്നും അതു നല്ലൊരു സൂചനയാണെന്നും റെയില്‍വേ മ്രന്തി പീയുഷ് ഗോയല്‍ പറഞ്ഞു. വരും നാളുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നും സ്‌റ്റേഷനുകളില്‍ ഷോപ്പുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

പല സംസ്ഥാനങ്ങളും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസിനോട് സഹകരിക്കുന്നില്ല. പശ്ചിമ ബംഗാളിലേക്ക് മടങ്ങിപ്പോകാന്‍ 40 ലക്ഷം പേരാണ് കാത്തിരിക്കുന്നത്. എന്നല്‍ 27 സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ് ഇതുവരെ സംസ്ഥാനത്ത് എത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞൂ.

ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ഓണ്‍ലൈന്‍ ഇ ടിക്കറ്റിംഗ് മാത്രമാണ് അനുവദിക്കുക. റെയില്‍വേ സ്‌റ്റേഷനുകള്‍ വഴിയോ റിസര്‍വേഷന്‍ കൗണ്ടര്‍ വഴിയോ ഉള്ള ബുക്കിംഗുകള്‍ ഉണ്ടായിരിക്കില്ല.

അഡ്വാന്‍സ് റിസര്‍വേഷന്‍ കാലവധി പരമാവധി 30 ദിവസമാണ്. നിലവിലുള്ള ചട്ടങ്ങള്‍ക്ക അനുസരിച്ചായിരിക്കും ആര്‍.എ.സി, വെയ്റ്റ് ലിസ്റ്റ് എന്നിവ അനുവദിക്കുക. വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കില്ല. റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ നല്‍കില്ല. യാത്രാമധ്യേ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുകയുമില്ല. തത്ക്കാല്‍, പ്രീമിയം തത്ക്കാല്‍ ബുക്കിംഗ് എന്നിവയും അനുവദിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി. എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ലഭ്യമാക്കും.

യാത്രക്കാര്‍ക്ക് മാസ്‌കും ആരോഗ്യസേതു ആപ്പും നിര്‍ബന്ധമായിരിക്കും. യാത്രയ്ക്കു ഒന്നര മണിക്കൂര്‍ മുന്‍പ് സ്‌റ്റേഷനിലെത്തണം. പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ക്ക് ബുക്ക് ചെയ്ത ടിക്കറ്റിന്റെ മുഴുവന്‍ പണവും തിരിച്ചുനല്‍കും.

admin

Recent Posts

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

3 mins ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

36 mins ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

58 mins ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

1 hour ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

2 hours ago

ഈദ് ഗാഹില്‍ പാളയം ഇമാം നടത്തിയത് രാഷ്ട്രീയ പ്രസംഗം| പെരുന്നാളില്‍ ഇമാമുമാരുടെ രാഷ്ട്രീയം കലരുമ്പോള്‍

പെരുന്നാളിനോടനുബന്ധിച്ച് എല്ലായിടത്തും ഈദു ഗാഹുകള്‍ നടന്നു. ഈദ് ഗാഹുകളില്‍ ചിലതിലെങ്കിലും ഇമാമുമാര്‍ അവരുടെ രാഷ്ട്രീയം പറയുന്നു. ആത്മീയസമ്മേളനമായി വിശ്വാസികളെ വിളിച്ചു…

2 hours ago