Categories: India

ആഭ്യന്തര വിമാനങ്ങൾ തിങ്കൾ മുതൽ;കർശന നിബന്ധനകൾ

സാമൂഹിക അകലം അടക്കം ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടപടി. യാത്രക്കാര്‍ക്കായി പത്ത് നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണം. നാലു മണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കരുത്. മാസ്‌ക്, ഗ്ലൗസ് അടക്കമുള്ള സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കി. സി.ഐ.എസ്.എഫ്/വിമാനത്താവള ജീവനക്കാരുടെ പരിശോധനയ്ക്ക് വിധേയമാക്കണം. ആപ്പില്‍ ഗ്രീന്‍ സിഗ്നല്‍ കിട്ടാത്ത യാത്രക്കാരെ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.

വിമാനത്താവള ടെര്‍മിനലില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തെര്‍മല്‍ സ്‌ക്രീനിംഗ് സോണിലുടെ മാത്രമേ കടന്നുപോകാവൂ. വിമാനത്താവളത്തില്‍ നിരവധി തെര്‍മ്മല്‍ സ്‌ക്രീനിംഗ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കും. തക്കതായ കാരണമില്ലാതെ ഡിപാര്‍ച്ചര്‍, അറൈവല്‍ മേഖലയില്‍ േട്രാളികള്‍ അനുവദിക്കില്ല. ടെര്‍മിനലില്‍ കടക്കുന്നതിനു മുന്‍പ് ലഗേജ് അണുവിമുക്തമാക്കണം. ഷൂ അണുവിമുക്തമാക്കുന്നതിന് മാറ്റുകളും കാര്‍പെറ്റ്‌സുകളും ബ്ലീച്ച് ചെയ്തിരിക്കും. തിരക്കുകള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ചെക്ക് ഇന്‍ കൗണ്ടറുകള്‍ ഉണ്ടാകും. കൂടുതല്‍ ജീവനക്കാരെയും നിയോഗിക്കും. ടെര്‍മിനല്‍ ബില്‍ഡിംഗിലും ലോഞ്ചിലും പത്ര മാസികകള്‍ അനുവദിക്കില്ല. പലയിടത്തും ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കേണ്ടിവരും.

വിമാനത്താവള ടെര്‍മിനലില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തെര്‍മല്‍ സ്‌ക്രീനിംഗ് സോണിലുടെ മാത്രമേ കടന്നുപോകാവൂ. ലഗേജുകള്‍ അണുവിമുക്തമാക്കണം. ആഭ്യന്തര സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്നും മധ്യഭാഗത്തെ സീറ്റ് ഒഴിവാക്കിയിടാന്‍ പറ്റില്ലെന്നും ടിക്കറ്റ് നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിരുന്നു.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

11 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

11 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

15 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

20 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago