Categories: Covid 19Kerala

തലസ്ഥാനത്ത് ഗുരുതര സ്ഥിതി തുടരുന്നു,കിൻഫ്രാ പാർക്കിൽ ജോലി ചെയ്യുന്ന 14 പേർക്ക് കൂടി ഇന്ന് കൊവിഡ്

തിരുവനന്തപുരം: മേനംകുളം കിൻഫ്രാ പാർക്കിൽ ജോലി ചെയ്യുന്ന 14 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കിൻഫ്ര പാർക്കിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 96 ആയി. ഇന്നലെ ഇവിടെ 300 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയതിൽ 80 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡിൻ്റെ സമൂഹവ്യാപനം നടന്നതായി സർക്കാർ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. പുലയനാർ കോട്ട, പേരൂർക്കട ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒരു ജീവനക്കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ആനാട് സ്വദേശിയായ 30 വയസുകാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടത്തെ കെഎസ്ഇബി ആസ്ഥാനമായ വൈദ്യുതി ഭവനിലെ ഒരു ജീവനക്കാരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊവിഡ് വ്യാപനം കള്ളിക്കാട് ഗ്രാമ പഞ്ചായത്തിൽ സമൂഹവ്യാപനത്തിലേക്കാണ് കടക്കുന്നത് ആയതിനാൽ ഓഗസ്റ്റ് 5 വരെ സമ്പൂർണ്ണ ലോക്ക്‌ഡൗൺ പ്രഖാപിച്ചു.

Anandhu Ajitha

Recent Posts

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

7 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

9 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

9 hours ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

9 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

11 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

11 hours ago