കൊച്ചി: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളത്ത് കനത്ത ജാഗ്രത തുടരുന്നു. ചൂർണിക്കര പഞ്ചായത്ത് വാർഡ് (14), കാലടി പഞ്ചായത്ത് വാർഡ് (8), കുമ്പളം വാർഡ് (2), ചെങ്ങമനാട് പഞ്ചായത്ത് വാർഡ് (11), മലയാറ്റൂർ – നീലീശ്വരം പഞ്ചായത്ത് വാർഡ് (17), തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വാർഡ് (48) എന്നിവിടങ്ങള്‍ കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 35ആം വാർഡ് മൈക്രോ കണ്ടെയ്‌ൻമെന്‍റ് സോണാണ്. എടത്തല പഞ്ചായത്തിലെ 5, 14 വാർഡുകൾ, ശ്രീമൂലനഗരം പഞ്ചായത്തിലെ വാർഡ് 16 എന്നിവിടങ്ങള്‍ കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി.
എറണാകുളം ജില്ലയിൽ ഇന്നലെ 97 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 84 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിൽ കൂടുതൽ രോഗികൾ. 19 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെല്ലാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 201 ആയി. ആലുവ ക്ലസ്റ്ററിൽ 37 പേർക്കും കീഴ്മാട് ക്ലസ്റ്ററിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ നാല് ആരോഗ്യപ്രവർത്തകർക്കു കൂടി കൊവിഡ് പൊസീറ്റിവായതോടെ രണ്ട് ദിവസത്തിനിടയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 14 ആയി. ജില്ലയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 764 പേരാണ്. 8 പേർ രോഗമുക്തി നേടി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…