ദേഖോ അപ്നാ ദേശ്;കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ വെബിനാർ ശ്രദ്ധേയം, വ്യത്യസ്തം

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ദേഖോ അപ്‌നാ ദേശ് പരമ്പരയിലെ 35-ാമത് വെബിനാര്‍ ‘യോഗാ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിച്ചു.

യോഗയുടെ ഫലവത്തായ നേട്ടങ്ങളും വിനോദസഞ്ചാര ഉത്പന്നം എന്ന നിലയില്‍ യോഗയുടെ സാധ്യതകളും വിശദമാക്കുന്നതിനായി ”യോഗാ കേന്ദ്രമെന്ന നിലയില്‍ ഇന്ത്യ” എന്ന വിഷയത്തില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം വെബിനാര്‍ സംഘടിപ്പിച്ചു. യോഗയുടെ നിലവിലെ സാഹചര്യവും ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയെ വികസിപ്പിക്കുന്നതിന് യോഗ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതും വെബിനാര്‍ വിശദമാക്കി. ഏകഭാരതം ശ്രേഷ്ഠ ഭാരതം പദ്ധതിയില്‍ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്നതിനാരംഭിച്ച വെബിനാര്‍ പരമ്പരയാണ് ദേഖോ അപ്‌നാ ദേശ്.

2020 ജൂണ്‍ 21 ന് നടന്ന 35-ാമത് വെബിനാറില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രൂപീന്ദര്‍ ബ്രാര്‍ മോഡറേറ്ററായിരുന്നു. സാമൂഹ്യ മേഖലയിലെ കമ്പനിയായ ഗ്രീൻവേയുടെ സിഇഒ, ശ്രീ അചൽ മെഹ്റാഹു ആണ് വെബിനാർ അവതരിപ്പിച്ചത്.  യോഗ വെറുമൊരു ശാരീരിക വ്യായാമ പ്രവർത്തനം മാത്രമല്ലെന്നും മനുഷ്യൻ്റെ കഴിവുകളെ പൂർണമായും അനാവരണം ചെയ്യുന്ന ഒരു സമഗ്ര ആരോഗ്യ സമീപനമാണതെന്നും ശ്രീ അചൽ പറഞ്ഞു.

കേന്ദ്ര ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം രൂപീകരിച്ച നാഷണൽ ഇ-ഗവേണൻസ് ഡിവിഷനാണ് വെബിനാർ പരമ്പരയ്ക്ക് വേണ്ട സാങ്കേതിക സഹായം നൽകുന്നത്.
വെബിനാര്‍ സെഷനുകളുടെ വീഡിയോ ടൂറിസം മന്ത്രാലയത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലും യൂ ട്യൂബ് ചാനലിലും (https://www.youtube.com/channel/UCbzIbBmMvtvH7d6Zo_ZEHDA/featured) ലഭ്യമാണ്.

admin

Share
Published by
admin

Recent Posts

വനിതാ ഡോക്ടർക്ക് നേരെ ലൈംഗീകാക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ നാലാം നിലയിലേക്ക് അതിസാഹസികമായി ജീപ്പ് ഓടിച്ചു കയറ്റി പോലീസ്; അമ്പരന്ന് ആശുപത്രി സുരക്ഷാ ജീവനക്കാർ; നഴ്സിങ് ഓഫിസർ പിടിയിൽ

ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ്…

59 mins ago

പീഡനക്കേസും നീളുന്നത് കെജ്‌രിവാളിലേക്ക് ? സ്വാതി മാലിവാളിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ദില്ലി പോലീസ്; ആം ആദ്‌മി പാർട്ടി പ്രതിരോധത്തിൽ

ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ…

2 hours ago

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

3 hours ago

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

4 hours ago