മൂന്നാര്‍: ദേവികുളത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറാന്‍ ഓത്താശ ചെയ്ത സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ദേവികുളം സബ് കളറുടെ നേത്യത്വത്തില്‍ ഒന്‍പതംഗം സംഘത്തിനാണ് അന്വേഷണ ചുമതല. നൂറിലധികം വ്യാജ കൈവശരേഖരകളാണ് സസ്‌പെന്റ് ചെയ്ത ദേവികുളം ഡെപ്യൂട്ടി തഹസില്‍ദ്ദാരുടെ നേത്യത്വത്തിലുള്ള സംഘം വിതരണം നടത്തിയത്.
ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍, ഇടുക്കി അസി. കളക്ടര്‍ സൂരജ് ഷാജി, മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദ്ദാര്‍ ബിനുജോസഫ് അടക്കമുള്ള മൂന്ന് ഡെപ്യൂട്ടി തഹസില്‍ദ്ദാര്‍, മൂന്ന് ക്ലെര്‍ക്ക് ഉള്‍പ്പെടെയുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
ദേവികുളം സര്‍ക്കാര്‍ ഭൂമി കയ്യേറ്റവും, സര്‍ക്കാര്‍ ഭൂമിക്ക് വ്യാജ രേഖ ചമയ്ക്കടലടക്കമുള്ള സംഭവം സംഘം അന്വേഷിക്കും. പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയുടെ മറവില്‍ 110 ഓളം വ്യാജ കൈവശരേഖകളാണ് ഉദ്യോഗസ്ഥര്‍ 2019 മുതല്‍ നല്‍കിയത്.
ചട്ടവിരുദ്ധമായി നല്‍കിയ രേഖകള്‍ സൂക്ഷ്മായി പരിശോധിച്ച് രേഖയില്‍ പറയുന്ന ഭൂമികള്‍ സംഘം നേരിട്ട് പരിശോധനയ്ക്ക് വിധേയമാക്കും. കെഡിഎച്ച് വില്ലേജിലെ രേഖ നശിപ്പിച്ചത് സംബന്ധിച്ചും സംഘം അന്വേഷണം പൂര്‍ത്തിയാക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും.
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…