കൊച്ചി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കൊച്ചി നഗര കേന്ദ്രത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനം. എറണാകുളം മാര്‍ക്കറ്റും ബ്രോഡ്‌വേയുമടക്കമുള്ള മേഖലകളാണ് അടിച്ചിടുന്നത്. എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
എറണാകുളം മാര്‍ക്കറ്റില്‍ സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ്സ് ക്ലബ് റോഡ് വരെയുള്ള ഭാഗങ്ങള്‍ അടക്കാന്‍ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിലവില്‍ ഒരാഴ്ചത്തേക്കാണ് പ്രദേശം അടച്ചിടാന്‍ തീരുമാനിച്ചത്. രോഗ വ്യാപന നിരക്ക് അനുസരിച്ച് തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് വിവരം. ബ്രോഡ് വേയോട് ചേര്‍ന്ന് സെന്റ് ഫ്രാന്‍സിസ് അസീസി കത്തിഡ്രല്‍ മുതല്‍ കോണ്‍വെന്റ് ജങ്ഷന്‍ വരെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടും.
മുന്‍പ് രോഗം സ്ഥിരീകരിച്ച ഇലക്‌ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്ബര്‍ക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. അവര്‍ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു.
കോവിഡ് ലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ പരിശോധിക്കും
മാര്‍ക്കറ്റില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ള എല്ലാവരുടെയും സാമ്ബിളുകള്‍ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ റാന്‍ഡം പരിശോധന നടത്താനും കളക്ടര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
നിലവില്‍ 26 പേരുടെ സാമ്ബിള്‍ പരിശോധിച്ചു. സാഹചര്യം ഗുരുതരമാവുന്നതിന് മുന്‍പ് തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി വി. എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. കണ്‍ടൈന്‍മെന്‍റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടകള്‍ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളില്‍ എത്തുന്നവരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി. എസ് സുനില്‍കുമാര്‍, എം. പി ഹൈബി ഈഡന്‍, ഡി. സി. പി ജി പൂങ്കുഴലി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫെറെന്‍സിലൂടെ പങ്കെടുത്തു. എം. എല്‍. എ ടി ജെ വിനോദ് , സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ഡി. എം
ഒ ഡോ. എന്‍. കെ കുട്ടപ്പന്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…